പാലക്കാട്: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പാലക്കാട് റൈയില്‍വേ ബജറ്റില്‍ പാലക്കാട് ഡിവിഷന് വികസനത്തിന് 238.8 കോടി അനുവദിച്ചു. ഇതില്‍ 100 കോടി ഗേജ് മാറ്റത്തിനാണ്. പാത ഇരട്ടിപ്പിക്കലിന് 84.2 കോടിയും വൈദ്യുതീകരണത്തിന് 50 കോടിയുമാണ നീക്കിവെച്ചത്.
ദിണ്ടിഗല്‍-പൊള്ളാച്ചി-പാലക്കാട് ജംഗ്ഷന് പാത, പൊള്ളാച്ചി-കോയമ്പത്തൂര്‍ പാത എന്നിവയുടെ ഗേജ് മാറ്റത്തിനാണ് 100 കോടി. ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പ്പാത വൈദ്യുതീകരണത്തിന് 50 കോടിയും മംഗലാപുരം-പനമ്പൂര്‍ പാത ഇരട്ടിപ്പിക്കലിന് 80 കോടിയുമാണ് അനുവദിച്ചത്. കോഴിക്കോട്-മംഗലാപുരം പാതയുടെ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ക്ക് 4.2 കോടി നീക്കി വെച്ചു. വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍ ഗുഡ്സ് ലൈന്‍ നിര്‍മ്മിക്കാന്‍ 2.5 കോടിയും നിലമ്പൂര്‍റോഡ് സ്റ്റേഷനില്‍ ചരക്ക് നീക്കത്തിനുള്ള സൗകര്യമൊരുക്കാന്‍ 80 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പാലക്കാട് വിവിധോദ്ദേശ്യ പരിശീലന കേന്ദ്രത്തിന് 44 ലക്ഷം നീക്കിവെച്ചു ഷൊര്‍ണൂര്‍-മംഗലാപുരം പാതയിലെ ലെവല്‍ ക്രോസുകളില്‍ സുരക്ഷാപരമായ ആശയവിനിമയ സൗകര്യം വര്‍ധിപ്പിക്കുന്നതിന് 90 ലക്ഷമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രാരംഭ ചെലവുകള്‍ ക്ക് 10 ലക്ഷം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: