കൊച്ചി: ഒന്നാമത് കൊച്ചി രാജ്യാന്തര ഹൃസ്വചിത്ര മേള (കിസ്ഫി)യ്ക്ക് ഇന്ന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ തിരിതെളിയു. രാവിലെ ഒമ്പതിന് ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങും. വൈകീട്ട് 5.30ന് സാംസ്കാരികമന്ത്രി കെ. സി. ജോസഫ് കിസ്ഫിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. കിസ്ഫി ചെയര്മാന് ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തും. സംവിധായകരായ ലെനിന് രാജേന്ദ്രന്, കെ. ജി. ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സംവിധായകന് കെ. ബി. വേണു ആശംസയര്‍പ്പിക്കും.
കിസ്ഫിയുടെ എല്ലാ വിവരങ്ങളും മൊബൈല്‍ ഫോണില്‍ കൂടി അറിയുവാനായി അവരുടെ ആണ്ട്രോയ്ട് ആപ്പ് ജില്ല കളക്ടര്‍ എം. ജി. രാജമാണിക്കം പ്രകാശനം ചെയ്തു. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഓരോ ചിത്രങ്ങളുടെ സമയവും സ്ഥലവും ഷെഡ്യൂള്‍ വഴി അറിയാം. ആപ്പിലെ വീഡിയോ സെക്ഷനില്‍ കിസ്ഫിയുടെ ടീസര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചലച്ചിത്ര മേളയുടെ ട്രോഫിയെകുറിച്ചുള്ള വിശദാംശങ്ങളും ഈ ആപ്പിലൂടെ അറിയുവാന്‍ സാധിക്കും. കിസ്ഫി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹൃസ്വചിത്രോത്സവത്തില് പൊതു, വിദ്യാര്‍ഥി, കൊങ്കണി വിഭാഗങ്ങളിലായി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നായുള്ള 142 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗങ്ങളിലെ മൂന്ന് മികച്ച സിനിമയ്ക്ക് അവാര്‍ഡ് നല്‍കും. ഇതിനു പുറമെ സംവിധാനം, തിരക്കഥ, നടന്, നടി, എഡിറ്റിങ്, ക്യാമറ എന്നീ മേഖകളിലും അവാര്‍ഡുണ്ടാകും. അറബിക്കടലിന്റെ റാണിയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ശില്‍പ്പവും പ്രശസ്തി പത്രവും പണവും അടങ്ങിയതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: