കൊച്ചി : പറവൂര്‍ പീഡനക്കേസില്‍ സീരിയല്‍ നിര്‍മ്മാതാവിന് ഏഴു വര്‍ഷം തടവ്. പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി കൊച്ചിയിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
സീരിയല്‍ നിര്‍മാതാവായ മനോജ് ഗോപിയെയാണ് ഏഴുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിലും ടാറ്റാപുരത്തെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് അഞ്ചുവര്‍ഷം തടവാണ് ശിക്ഷ.
പെണ്‍കുട്ടിയെ തൊടുപുഴയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച മറ്റൊരു കേസില്‍ പ്രതി ബെന്നി ഏബ്രഹാമിന് ഏഴ് വര്‍ഷം തടവും ഇടനിലക്കാരന് ജോസിന് അഞ്ചുവര്‍ഷം തടവും കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: