പള്ളൂരുത്തി: ചെല്ലാനത്ത് തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ചെല്ലാനം കമ്പനിപ്പടി ഭാഗത്താണ് 60 മീറ്ററോളം നീളത്തിലാണ് ഭിത്തികള്‍ തകര്‍ന്നുകിടക്കുന്നത്.
വേലിയേറ്റത്തിന് ഭിത്തികള്‍ തകര്‍ന്ന ഭാഗത്തുകൂടി വെള്ളം കരയിലേക്ക് അടിച്ചുകയറും. നിരവധി കുടുംബങ്ങള്‍ ഇതുമൂലം കടുത്ത ഭീതിയിലാണ്. കാലവര്‍ഷത്തിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ ഭിത്തിനിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോവുകയാണ്.
കഴിഞ്ഞ വര്‍ഷക്കാലത്ത് തകര്‍ന്ന ഭാഗത്തുകൂടി കരയിലേക്ക് വെള്ളം അടിച്ചുകയറിയിരുന്നു. തുടര്‍ന്ന് തീരദേശവാസികള്‍ വീടുവിട്ട് മാറിനില്‍ക്കേണ്ടിവന്നു. കഴിഞ്ഞവര്‍ഷം കടല്‍ ആക്രമണം ശക്തമായ സ്ഥലങ്ങളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അടുത്ത കാലവര്‍ഷത്തിനുമുന്‍പ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിട്ടില്ല. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാകളക്ടര്‍ക്ക് നിവേദനം നല്കി. മനുഷ്യാവകാശപ്രശ്നം ഉയര്‍ത്തി അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍ മനുഷ്യാവകാശ കമ്മീഷനും പരാതിനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: