ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലെ സ്റ്റേഡിയത്തിന്റെ നവീകരണത്തിനുള്ള ഫണ്ട് സ്വകാര്യവ്യക്തിക്ക് വേണ്ടി വകമാറ്റി ചിലവഴിക്കുന്നതായി ബിജെപി കീഴ്മാട് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി സ്റ്റേഡിയത്തിന്റെ ഒരു വശത്ത് മണ്ണെടുത്ത് മാറ്റി കരിങ്കല്‍ ഭിത്തികെട്ടികൊടുക്കുന്നതിന് വണ്ടി ചെലവഴിക്കുന്നത്.
വര്‍ഷങ്ങള്‍മുമ്പ് കീഴ്മാട് യുപിഎസ്കൂളിന്റെ വടക്ക് ഭാഗത്തുള്ള കന്നിടിച്ച് താഴ്ത്തിയാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. സ്റ്റേഡിയം നിര്മ്മിക്കുന്നസമയത്ത് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് വശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് അവരുടെ സ്ഥലത്തിന്റെ അതിര് ഇടിഞ്ഞ് പോകാതിരിക്കുന്നതിന് വേണ്ടി അവരുടെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ കരിങ്കല്‍ ഭിത്തികെട്ടികൊടുക്കാമെന്ന് പഞ്ചായത്ത് ഭരണസമിതി അദ്യഘട്ടത്തില്‍ വാക്ക് കൊടുത്തതാണ്.
എന്നാല്‍ മാറിമാറി വന്ന ഭരണമുന്നണികള്‍ നാളിതുവരെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ചെയ്യാത്തതു മൂലം സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ വശത്ത് കരിങ്കല്‍ ഭിത്തികെട്ടിത്തരണമെന്നാവശ്യപ്പെട്ട് സമൂപവാസികള് 2010 മുതല്‍ 6 തവണ ഭരണസമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷകളൊന്നും കണക്കിലെടുക്കാതെയാണ് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് ഭരണസമിതി, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ ഒത്താശയോടെ ഫണ്ട് വകമാറ്റി കൊടുത്തിരിക്കുന്നത്. ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ബിജെപി പഞ്ചായത്ത് സെക്രട്ടറി കെ. ആര്. റെജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: