കറുകച്ചാല്‍: നെടുംകുന്നത്തും മാന്തുരുത്തിയിലും നിരോധിത പുകയില ഉല്പന്നങ്ങളും കഞ്ചാവു വില്പനയും നടത്തുന്നു. അതീവ രഹസ്യമായി നടത്തുന്ന വില്പന ആര്‍ക്കും പെട്ടെന്നു പിടികൂടാന്‍ സാധിക്കില്ല. നല്ല പരിചയക്കാര്ക്കുമാത്രമെ വില്പന നടത്താറുള്ളു. സന്ധ്യ കഴിഞ്ഞാല്‍ മദ്യപന്മാരുടെ താവളമായിരിക്കുകയാണ് മാന്തുരുത്തി കവല. മിക്ക ദിവസങ്ങളില്‍ കയ്യേറ്റവും നടക്കാറുണ്ട്. സന്ധ്യയായാല്‍ റോഡില്‍കൂടി പോകുവാന്‍ മദ്യപന്മാരുടെ ശല്യം കാരണം പ്രയാസമാണ്. കഞ്ചാവും നിരോധിയ പുകയില ഉല്പന്നങ്ങളും പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: