ചാത്തന്നൂര്‍: വരിഞ്ഞം ഒന്നാം ബ്രഹ്മക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക ഉത്സവം ഇന്ന് തുടങ്ങി മാര്‍ച്ച് ഒമ്പതിന് അവസാനിക്കും. ഇന്ന് രാവിലെ 6.30ന് സമൂഹമൃത്യുഞ്ജയഹോമം, 6.45ന് ശാസ്താംപാട്ട്, 7.10ന് കൊടിയേറ്റ്, ഒമ്പതിന് കലശം, 12ന് അന്നദാനം, വൈകിട്ട് ഏഴിന് അധ്യാത്മികപ്രഭാഷണം. 28ന് രാവിലെ ഒമ്പതിന് കലശം, ശീവേലി, 12ന് അന്നദാനം, രാത്രി എട്ടിന് ഭഗവതിസേവ.
മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിന് കലശം, ശീവേലി, 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് വിദ്യാഗോപാലപൂജ, ഏഴിന് കഥാപ്രസംഗം. രണ്ടിന് രാവിലെ 6.30ന് അഖണ്ഡനാമജപയജ്ഞം, ഒമ്പതിന് കലശം, ശ്രീവേലി, 12ന് അന്നദാനം, വൈകിട്ട് 5.30ന് ആധ്യാത്മികപ്രഭാഷണം, 8.30ന് ഭഗവതിസേവ. നാലിന് രാവിലെ എട്ടിന് കലശം, 12ന് അന്നാദനം, വൈകിട്ട് 5.30ന് ആധ്യാത്മികപ്രഭാഷണം, ഒമ്പതിന് ഓട്ടന്തുള്ളല്.
അഞ്ചിന് രാവിലെ ആറിന് മഹാഗണപതിഹോമം, 6.30ന് അഖണ്ഡനാമജപയജ്ഞം, ഏഴിന് കൊടിക്കീഴില്‍ പറയിടല്‍, 7.30ന് സമൂഹപ്പൊങ്കാല, ഒമ്പതിന് കലശം, 12ന് അന്നദാനം, രാത്രി ഏഴിന് ആധ്യാത്മികപ്രഭാഷണം. ആറിന് രാവിലെ ഒമ്പതിന് കലശം, 12ന് അന്നദാനം, വൈകിട്ട് 5.30ന് ആധ്യാത്മികപ്രഭാഷണം, ഏഴിന് രാഗസുധ, എട്ടിന് ഭഗവതിസേവ. ഏഴിന് രാവിലെ 6.30ന് അഖണ്ഡനാമജപയജ്ഞം, സമൂഹമൃത്യുഞ്ജയഹോമം, ഒമ്പതിന് കലശം, 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് സമൂഹനീരാജനം, ഏഴിന് പൂമൂടല്‍. എട്ടിന് രാവിലെ ഏഴിന് മഹാസുദര്‍ശനഹോമം, ഒമ്പതിന് കലശം, 12ന് അന്നദാനം, 3.30ന് ഊരുചുറ്റ് ഘോഷയാത്ര തുടര്‍ന്ന്
ആകാശവര്ണ്ണക്കാഴ്ചകള്. ഒമ്പതിന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഒമ്പതിന് കലശാഭിഷേകം, ആനപ്പുറത്ത് ശീവേലി, തിരുവാഭരണം ചാര്‍ത്തി ദീപാരാധാന, 12ന് സമൂഹസദ്യ, നാലിന് നാഗസ്വരക്കച്ചേരി, വൈകിട്ട് അഞ്ചിന് തൃപ്പടിപൂജ, ഏഴിന് ഭജന, 8.30ന് സായൂജ്യപൂജ, 10.30ന് കൊടിയിറക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: