കരുനാഗപ്പള്ളി: പറമ്പത്തുക്കുളങ്ങര ശ്രീമഹാക്ഷേത്രം പാവുമ്പാക്കാളി തിരുവുത്സവം ഇന്ന് കൊടിയേറി മാര്‍ച്ച് എട്ടിന് ആറാട്ടോടെ സമാപിക്കും. ഇന്ന് പാവുമ്പാക്കാളിക്ക് വലിയ പൊങ്കാല സമര്‍പ്പിക്കും. രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി പുല്ലാംവഴി ഇല്ലം ദേവന്സനല് നാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊങ്കാല ആരംഭിച്ചു.
വൈകിട്ട് 7.30നും 8.50നും മധ്യേ ക്ഷേത്രം തന്ത്രിയുടെ കൊടിയേറ്റ് നടക്കും. രാത്രി 8.50 മുതല്‍ കുത്തിയോട്ടപാട്ടും ചുവടും. നാളെ വൈകിട്ട് 5.30ന് സോപാനസംഗീതം, രാത്രി എട്ടിന് സേവ, 10ന് ഗാനമേള, മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് മണപ്പള്ളി രവീന്ദ്രന്‍നായര്‍ ആദ്ധ്യാത്മികപ്രഭാഷണം നടത്തും. രാത്രി 7.30 മുതല്‍ വിളക്ക് അന്‍പൊലി.
രണ്ടിന് വൈകിട്ട് 5.30ന് സോപാനസംഗീതം, 7.30ന് സേവ, ഒമ്പതിന് ഓട്ടന്തുള്ളല്. മൂന്നിന് രാവിലെ 8.30ന് ശ്രീഭൂതബലി, വൈകിട്ട് 5.30ന് സോപാനസംഗീതം, 5.30ന് സാംസ്കാരികസമ്മേളനം, 8.30ന് കഥകളി ലവണാസുരവധം. നാലിന് വൈകിട്ട് അഞ്ചു മുതല്‍ ചന്ദ്രപൊങ്കാലയും വിളക്കും, എട്ടിന് സേവാ, 11 മുതല്‍ വലിയഗുരുസി. അഞ്ചിന് രാത്രി എട്ടിന് സേവ, 10 മുതല്‍ തീയാട്ട് നാടന്‍ കലാമേള. ആറിന് വൈകിട്ട് മൂന്നു മുതല്‍ താലപ്പൊലി, എട്ടിന് സേവ, 10 മുതല്‍ ഗാനമേള. ഏഴിന് വൈകിട്ട് നാലു മുതല്‍ നാദസ്വരക്കച്ചേരി, പകല്‍പ്പൂരം, എട്ടിന് സേവ, 10 മുതല്‍ പള്ളിവേട്ട, 11ന് നാടകം. ആറാട്ടുദിവസമായ എട്ടിന് വൈകിട്ട് അഞ്ചു മുതല്‍ കെട്ടുകാഴ്ച, ഒമ്പതിന് ആറാട്ട്, കൊടിയിറക്ക്, 11 മുതല്‍ ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: