കൊല്ലം: നാളികേര വികസന ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാളികേര ഉത്പാദക കമ്പനികള്‍ക്ക് 2013-14 ബഡ്ജറ്റില്‍ വകയിരുത്തിയ 15 കോടി രൂപയുടെ സര്‍ക്കാര്‍ ധനസഹായം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കൊല്ലം കൈപ്പുഴ നാളികേര ഉത്പാദക കമ്പനിയുടെ പ്ലാന്റിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ചക്കുള്ളില്‍ യോഗം ചേര്‍ന്ന് ഈ തുക അനുവദിച്ചു കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീര ലൈസന്‍സിനെ സംബന്ധിച്ചു പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. ഇതുവരെ അപേക്ഷിച്ച എല്ലാവര്ക്കും ലൈസന്‍സ് കൊടുത്തിട്ടുണ്ട്. നീരയുടെ വിപണനസാധ്യത പരമാവധി പ്രയോജനപ്പെടുത്തണം.
കേരളത്തിന്റെ ചുവടു പിടിച്ച് തമിഴ്നാടും നീര ഉത്പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവൂര്‍ കുഞ്ഞിമോന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.സുധീര്‍ ജേക്കബ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. സെയ്ദ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചവറ ഹരീഷ് കുമാര്‍, രാജേന്ദ്രപ്രസാദ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യൂസഫ് കുഞ്ഞ്, കോയിവിള രാമചന്ദ്രന്, അഡ്വ. ജര്‍മിയാസ്, കല്ലട വിജയന്, ബാബു ജോസഫ് (നീര കമ്മിറ്റി മെമ്പര്‍), പി. കെ. ഗോപന്, പി.സി.കോശി വൈദ്യന്, പി. ഫിലിപ്പ്, തുണ്ടില്‍ നൗഷാദ്, ശ്രീ. ശ്രീകുമാര്‍, ജോര്‍ജ്ജ് ജേക്കബ്, കെ.സി. പി.സി.എല്‍. ചെയര്മാന് ഷാജഹാന് കാഞ്ഞിരവിളയില്‍, എം.ഡി ജയമോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: