ആലപ്പുഴ: കോടതി ഉത്തരവുമായി ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ എത്തിയ എഐറ്റിയുസിക്കാരെ സിഐറ്റിയുക്കാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഫെബ്രുവരി 27ന് രാവിലെ 10.30ന് കളര്‍കോട് ജംങ്ഷനിലായിരുന്നു സംഭവം. ഓട്ടോ ടാക്സികള്‍ ഓട്ടോ സ്റ്റാന്‍ഡുകളില്‍ ഇടുന്നതിനെ തുടര്‍ന്ന് പല സ്റ്റാന്‍ഡുകളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഓട്ടോ ടാക്സിക്ക് സ്റ്റാന്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എഐറ്റിയുസി തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അനുകൂല ഉത്തരവ് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഐറ്റിയുസിക്കാര് ഓട്ടോസ്റ്റാന്‍ഡില്‍ കൊടിമരം സ്ഥാപിച്ചപ്പോള്‍ സിഐടിയുക്കാര്‍ തടയുകയായിരുന്നു. പിന്നീട് കോടതി ഉത്തരവ് മാനിച്ച് തങ്ങള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എഐറ്റിയുസി നേതാക്കള്‍ ആലപ്പുഴ ആര്‍ടിഒയ്ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: