ഹരിപ്പാട്: ബൈക്കിലെത്തിയ ആറംഗ സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ അച്ഛനും മകനും ബന്ധുവിനും പരിക്കേറ്റു. ഹരിപ്പാട് പിലാപ്പുഴ കോമളത്ത് പടീറ്റതില്‍ സുകുമാരന്‍ നായര്‍ (55), മകന് സുജിത്കുമാര്‍ (32), ബന്ധു സതീഷ്ബാബു (33) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ ഹരിപ്പാട് സിഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഫെബ്രുവരി 27ന് വൈകിട്ട് ഏഴിന് ചെറുതന പച്ചയില്‍ നിന്നും എത്തിയ രണ്ടംഗ സംഘമാണ് ആദ്യം ബഹളമുണ്ടാക്കിയത്. പിന്നീട് കൂടുതല്‍ പേരെ സംഘം ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. കല്ലുകളും വടികളും കൊണ്ടുള്ള ആക്രമണത്തിലാണ് എല്ലാവര്ക്കും പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: