കൊച്ചി : കളമശ്ശേരി നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പ്രതികളായ തുഷാര്‍ നിര്‍മ്മല്‍, ജെയ്സണ്‍ സി. കൂപ്പര്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കമാല്‍പാഷയുടെ കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. അതേസമയം മാവോയിസ്റ്റ് അനുകൂല പ്രസ്താവനകള്‍ നടത്തിയ പി. സി. ജോര്‍ജിനെതിരെ എന്ത് നടപടിയാണുണ്ടായതെന്ന് വിചാരണയ്ക്കിടെ കോടതി ചോദിച്ചു. കേസ് വിശദമായ വാദത്തിനായി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: