കോട്ടയം: ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോട് ദേവസ്വംബോര്‍ഡ് കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ വിശ്വഹിന്ദുപരിഷത്ത് തീരുമാനിച്ചു.
ക്ഷേത്രമൈതാനം ആധുനികരീതിയില്‍ പുനര്‍ക്രമീകരിക്കുക, ടാറിംഗിലെ ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക, കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനാണ് നേതൃത്വം നല്കുവാന് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ സത്സംഗപ്രമുഖ് കെ.ആര്. ഉണ്ണികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: