ചേര്‍ത്തല: നഗരസഭാ പരിധിയിലെ മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടി. ദിവസേന വാഹനങ്ങളില്‍ മാലിന്യം നീക്കം ചെയ്യുന്നത് നിര്‍ത്തലാക്കിയതോടെ നഗര അതിര്‍ത്തി പ്രദേശങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ മാലിന്യക്കൂമ്പാരമായി.
എട്ടോളം ശുചീകരണ തൊഴിലാളികളാണ് നഗരസഭയിലുള്ളത്. എന്നാല്‍ നഗരത്തിലെ പ്രധാന സ്കൂളുകളുടെ മുന്‍വശങ്ങളില്‍ പോലും മാലിന്യം കുന്നുകൂടി മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഹോളിഫാമിലി സ്കൂളിന് മുന്‍വശത്തെയും, ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തെയും മാലിന്യക്കൂമ്പാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഈ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്. നഗരപരിധിക്കുള്ളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 25,000 രൂപ വരെ പിഴ ഒടുക്കണമെന്ന നഗരസഭ ആരോഗ്യവകുപ്പിന്റെ ഉത്തരവുകളെ മറികടന്നാണ് ചപ്പുചവറുകളും മറ്റും നിക്ഷേപിക്കുന്നത്.
നഗരസഭ വാഹനങ്ങളില്‍ മാലിന്യങ്ങള്‍ ജനവാസ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാമ്പലഭാഗത്തും, അരീപ്പറമ്പിന് സമീപവും ഇത്തരത്തില്‍ നഗരസഭ അധികൃതര്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു ശേഷമാണ് നഗരത്തിലെ മാലിന്യം നീക്കം ചെയ്യാത്തത് എന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: