കൊച്ചി: പ്രമുഖ ട്രക്ക് നിര്‍മാതാക്കളായ ജര്‍മനിയിലെ ഡെയ്മലര്‍ എജി കഴിഞ്ഞ വര്‍ഷം 207 കോടി യൂറോ പ്രവര്‍ത്തന ലാഭം നേടി. മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം കൂടുതലാണിത്. 5 ലക്ഷം ട്രക്കുകളാണ് 2014 കമ്പനി വിറ്റഴിച്ചത്. വിപണിയിലെ പ്രതികൂല കാലാവസ്ഥയെ നേരിട്ടുകൊണ്ടു തന്നെ വില്പനയിലും വരുമാനത്തിലും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി ഡെയ്മ്ലര് എജി ബോര്‍ഡ് മെംബര്‍ ഡോ. വോള്‍ഫ്ഗാങ് ബേണ്‍ഹാര്‍ഡ് പറഞ്ഞു.
10,300 ട്രക്കുകളാണ് ഇന്ത്യയില്‍ വിറ്റത്. ഭാരത് ബെന്‍സിന്റെ പുതിയ 5 മോഡലുകള്‍ കൂടി ഇറക്കുകയും ഡീലര്‍ഷിപ്പുകളുടെ എണ്ണം 80 ആയി വര്‍ധിപ്പിക്കുകയും ചെയ്തത് ഇന്ത്യയിലെ വില്പന വളര്‍ച്ചയ്ക്ക് സഹായകമായി. ഡീലര്‍മാരുടെ എണ്ണം 80-ല്‍ നിന്ന് 100 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2020 ആവുമ്പോഴേക്കും 7 ലക്ഷം ട്രക്കുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ബേണ്‍ഹാര്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: