കൊച്ചി: ട്രയംഫ് മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയിലെത്തിയതിന്റെ പ്രഥമ വാര്‍ഷികം ആഘോഷിച്ചു. പുതിയ മോഡലുകളായ ടൈഗര്‍ എക്സ് ആര് എക്സും, എക്സ് സി എക്സും ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. ക്രൂയിസ് കണ്‍ട്രോളോടുകൂടിയ റൈഡര്‍ കേന്ദ്രീകൃത സാങ്കേതികവിദ്യ, ട്രാക്ഷന്‍ കണ്ട്രോള്, സുരക്ഷ, ക്രമീകരിക്കാവുന്ന സീറ്റ് എന്നിവയെല്ലാം ശ്രദ്ധേയമാണ്.
ഗോവയില്‍ സമാപിച്ച ഇന്ത്യ ബൈക്ക് വീക്കില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ പങ്കെടുത്ത സെലിബ്രേറ്ററി റൈഡ് നടന്നു. രണ്ടു ദിവസമായി നടന്ന 16 കിലോമീറ്റര്‍ റൈഡില്‍ ലണ്ടന്‍ എയ്സ് കഫേയില്‍ നിന്നുള്ള മാര്‍ക്ക് വില്‍സ് മോറും ടയംഫ് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലിയും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: