ദുരിതങ്ങള്‍ തീമഴ തൂവി നിന്നീടുമ്പോള്‍
രക്ഷതേടുന്നെന്റെ ചെറുകരങ്ങള്‍
ആരും വരാതെന്റെ ജീവനുരുകുമ്പോള്‍
ഒരു മഹാജാലകം ഞാന്‍ തുറന്നു
ഒന്നുമേ കാണാതെ പുകവന്നുമൂടവേ
കാണാകരച്ചിലതൊന്നുമാത്രം
നേരിന്റെ നേര്‍വഴി യാത്രയായീടുമ്പോള്
കൂട്ടിനാളില്ലാതെ ഒറ്റയായി
പോയകാലത്തിന്റെ ചിറകുവിരിയവെ
കാണാതെ പോയില്ല ഓരോദിനം
കത്തുന്ന വയറിനെ തൃപ്തിയാക്കീടുവാന്
മറന്നുപോം ഞാനെന്റെ പകല്‍വേളകള്‍
ചിന്തകള്‍ കാടേറി മേയുന്ന നേരത്തു
സോമന്റെ പൂര്‍ണ നിലാവുദിച്ചു
ആരുമേ നോക്കാതെ നീറുന്ന നിമിഷങ്ങള്‍
ഇനിയും വരാതെങ്ങുപോയിടേണേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: