പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പ്രശ്‌നമെങ്കില്‍ പരിഹാരമിതാ. പാദങ്ങള്‍ വിണ്ടുകീറുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് അണുബാധയ്‌ക്കു കാരണമായേക്കാം. താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വിണ്ടുകീറിയ ഭാഗത്തു തേയ്‌ക്കുക. വേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് തൈരില്‍ അരച്ചു പുരട്ടുക. മൈലാഞ്ചി അരച്ചു വിണ്ടു കീറിയ ഭാഗത്തു പുരട്ടുക. പശുവിന്‍ നെയ്, ആവണക്കെണ്ണ, മഞ്ഞള്‍പ്പൊടി ഇവ സമം എടുത്ത് ചാലിച്ച് ചെറുചൂടോടെ കാലില്‍ പുരട്ടുക. മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഒരു മാസം തുടര്‍ച്ചയായി ഇതു ചെയ്യണം. ഒരു പിടി അരി തേങ്ങാവെള്ളത്തിലിട്ടു മൂന്നു ദിവസം കുതിര്‍ത്ത ശേഷം അരച്ചു കുഴമ്പു പരുവത്തില്‍ പുരട്ടുക.അമൃതിന്റെ ഇല അരച്ചു പുരട്ടുക. മഴക്കാലമാണെങ്കില്‍ കനകാംബരത്തിന്റെ ഇല അരച്ചു പുരട്ടുക.
കാട്ടുള്ളി ചുട്ടെടുത്ത് ഉപ്പൂറ്റി അതില്‍ അമര്‍ത്തിചവിട്ടുക. . ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ പ്രധാനകാരണം വരണ്ട ചര്‍മ്മമാണ്. പാദത്തിന്റെ അടിവശം എപ്പോഴും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. ചെറുചൂട് വെള്ളത്തില്‍ കാല്‍ കഴുകുക. മിനുസമായ കല്ല് ഉപയോഗിച്ച് തേച്ച് കഴുകുക. ഇത് നമ്മുടെ കാല്‍പാദം മൃദുവാക്കുന്നതിനും ഒരു പരിധിവരെ കാല്‍ വിണ്ടുകീറുന്നത് തടയുവാനും സഹായിക്കും. കസ്തൂരിമഞ്ഞളും ചെറുപയര്‍പൊടിയും തൈരും ചേര്‍ത്ത് കുഴമ്പാക്കി കാല്‍പാദങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. പഴം കുഴമ്പ് രൂപത്തിലാക്കി കാല്‍ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക , 15 മിനിട്ടിനുശേഷം കഴുകി കളയുക.
കാല്‍പാദം കഴുകിയതിനുശേഷം നാരങ്ങാനീര് പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകി കളയുക. ഇത് ആഴ്ചയിലൊരിക്കല്‍ പുരട്ടിയാല്‍ കാല്‍ വിണ്ടുകീറുന്നതിന് പരിഹാരമുണ്ടാകും. ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ലെമണ്‍ ഷാമ്പുവോ, നാരങ്ങനീരോ ചേര്‍ത്തിളക്കി അതില്‍ കാല്‍പാദങ്ങള്‍ മുക്കിവെക്കുക. ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ ഒരു സ്പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടുക. പാദം വിണ്ടുകീറുന്നതിന് പരിഹാരമുണ്ടാകും.
ഉറങ്ങുന്നതിന് മുമ്പ് എള്ളെണ്ണ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക. പനിനീരിന്റെയും ഗ്ലിസറിന്റെയും മിശ്രിതം തുല്ല്യ അളവില്‍ എടുത്ത് കാല്‍പാദങ്ങളില്‍ പുരട്ടുക .ഇത് കാല്‍പാദം മൃദുവാക്കുകയും കാല്‍ വിണ്ടുകീറുന്നതിന് പരിഹാരമുണ്ടാകുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണ ഉപയോഗിച്ച് നന്നായി കാല്‍പാദം മസാജ് ചെയ്യുക, പിറ്റേന്ന് നന്നായി ഉരച്ച് കഴുകികളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: