പാലക്കാട്: നഗരത്തിന് എല്‍.ഇ.ഡി പദ്ധതി ഉടന്‍ അനുവദിക്കുമെന്ന് നഗരകാര്യ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി . ബി.ഒ. ടി വ്യവസ്ഥതയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നാല് കോടി ചിലവ് പ്രതീക്ഷിക്കുന്ന ഒലവകോട് കംഫര്‍ട്ട് സ്റ്റേഷന്, ഷോപ്പിംഗ് കോപ്ലക്സ്, ആറര കോടി ചിലവ് പ്രതീക്ഷിക്കുന്ന സുല്‍ത്താന്‍ പേട്ടയിലെ കോമേഴ്സല്‍ കോപ്ലക്സ്, 73 കോടിയുടെ കല്മണ്ഡപത്തിലെ ഷോപ്പിംഗ് കോപ്ലക്സ് , പാലക്കാട് വിക്ടോറിയ കോളേജിന് സമീപം 67 കോടി ചിലവില്‍ നിര്മമിക്കാനുദ്ദേശിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവക്ക് പരിശോധനക്ക് ശേഷം ഒരുമാസത്തിനകം അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് നഗരസഭയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ തുടരുന്ന ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തുടര്‍ന്ന് അര്‍ബന്‍ 20 20 എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോട്ടമൈതാനത്ത#ുളള പാലക്കാട് മുനിസിപ്പല്‍ ഓഫീസിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് പി.വി. രാജേഷ് അധ്യക്ഷനായി.
20 കോടി ചെലവില്‍ നഗരപരിധിയിലെ15 കുളങ്ങളുടെ നവീകരണം, 20 കോടി ചിലവില്‍ പച്ചക്കറി മാര്‍ക്കറ്റ് നവീകരണം ,60 കോടി ചിലവില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെ 100 കോടിയുടെ പ്രവര്‍ത്തനങ്ങളും പരിശോധനക്ക് വിധേയമാക്കി ഉടന്‍ നടത്തിപ്പിന് അനുവാദം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
52 വാര്‍ഡുകളും ഒരു ലക്ഷത്തി മുപ്പത്തിയൊന്നായിരം ജനങ്ങളുമുളള പാലക്കാട് നഗരസഭ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാകുന്ന തുക ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഇതിനായി കൈവശമുളള ആസ്തികള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നഗരസഭാ അധികൃതരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: