പുന്നയൂര്‍ക്കുളം: ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കുന്ന സിപിഎം നടപടി അവസാനിപ്പിക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി പത്രസമ്മേളനത്തില്‍ ആവിശ്യപ്പെട്ടു . ക്ഷേത്രോ ഉത്സങ്ങളില്‍ രാഷ്ട്രീയവത്കരിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ നിര്‍ത്തലാക്കണം. പുന്നയുര്‍ ഏരിയമ്മല്‍ ക്ഷേത്രത്തിലെ ഉത്സവം പോലിസ്ന്റെയും ക്ഷേത്രകമ്മറ്റിയുടെയും എതിര്‍പ്പ് അവഗണിച്ച് സിപിഎം രാഷ്ട്രീ വത്കരിചതിനാലാണ് സംഘര്‍ഷവും തുടര്‍ന്നുള്ള ലാത്തിചാര്‍ജ്ജും ഉണ്ടായത്,
പുന്നയൂര്‍ക്കുളം മേഖലയിലെ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ സിപിഎം ക്ഷേത്രാചരങ്ങള്‍ക്ക് വിരൂദ്ധമായ വാദ്യങ്ങളും പാര്‍ട്ടി ചിഹ്നങ്ങള്‍ ഉള്ള കൊടിത്തോരണങ്ങളൂമായാണ് ആഘോഷങ്ങള്‍ കൊണ്ടുവരുന്നത്, ഇത് ക്ഷേത്ര വിശ്വസം തകര്‍ക്കുയും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയുന്നു . ആക്രമത്തില്‍ കലാശിക്കുന്ന തരത്തിലാണ് സിപിഎം ആഘോഷങ്ങള്‍ നടത്തുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കാത്ത ഇത്തരം ആഘോഷങ്ങള്കൊണ്ടുവന്ന് ഉത്സവം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവിശ്യപെട്ടു.
പത്രസമ്മേളനത്തില്‍ ഹിന്ദു ഐഖ്യവേദി ജില്ലാ സെക്രട്ടറി പ്രസാദ് കാക്കിശേരി , ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി പി.വല്സലന്, ഹിന്ദു ഐഖ്യവേദി താലൂക്ക് പ്രസിഡന്റ് ശേഖരന്, മോഹനന് ഈച്ചിത്തറ,പി.കെ അനൂപ ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: