തൃശൂര്‍ : ജില്ലയുടെ എട്ടിടങ്ങളില്‍ നിന്ന് ഒന്നര ദിവസത്തിനിടെ എട്ട് അണലിപ്പാമ്പുകളെ പിടികൂടി. സ്നേക് ക്യാച്ചര്‍ സേവ്യര്‍ എല്ത്തുരുത്താണ് ഒളരി, കണ്ടശാംകടവ്, കാഞ്ഞാണി, ഒല്ലൂര്‍, കുട്ടനെല്ലൂര്‍, അമ്മാടം, വിയ്യൂര്‍, ചേറൂര് എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെ പിടികൂടിയത്. ആറടി, അഞ്ചടി നീളമുള്ള പാമ്പുകളെയാണ് പിടിച്ചത്.
വീടുകളുടെ വര്‍ക്ക് ഏരിയകളിലും വീടിനോട് ചേര്‍ന്നുള്ള ഭാഗത്തുനിന്നുമാണ് പാമ്പുകളെ പിടികൂടിയത്. വട്ടക്കൂറ, ചേനത്തണ്ടന്‍, രക്തണലി എന്നെല്ലാം അറിയപ്പെടുന്ന അണലിയുടെ കടിയേറ്റാണ് കൂടുതല്‍ പേര് മരിക്കുന്നത്. ഏറ്റവും അപകടകാരിയായ പാമ്പെന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്.
അണലി കടിച്ചാല്‍ രക്തക്കുഴലിനെ ബാധിക്കുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്യും. തുടര്‍ന്ന് ഡയാലിസിസ് നടത്തിയാല്‍ മാത്രമേ രക്ഷയുള്ളു. ഒരു സെന്റിമീറ്റര്‍ നീളമുള്ള പല്ലാണ് അണലിക്കുള്ളതെന്നും പട്ടികടിക്കും പോലെയാണ് അണലി കടിക്കുകയെന്നും സേവ്യര്‍ എല്‍ത്തുരുത്ത് പറഞ്ഞു. പിടികൂടിയ പാമ്പുകളെ കാട്ടില്‍ കൊണ്ടുപോയി തുറന്നുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: