ആലപ്പുഴ: കൊറ്റംകുളങ്ങര മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 24ന് കൊടിയേറും. ഉച്ചയ്ക്ക് 12നും ഒന്നിനും മദ്ധ്യേ തന്ത്രി കുര്യാറ്റുപുറത്ത് കെ.ഇ. നാരായണന് ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. വൈകിട്ട് 7.30ന് സംഗീതമേള, രാത്രി ഒമ്പതിന് താലപ്പൊലി, പടയണിവരവ്, തുടര്‍ന്ന് വെടിക്കെട്ട്. 25ന് രാത്രി ഏഴിന് വെടിക്കെട്ട്, ഒമ്പതിന് താലപ്പൊലിവരവ്, 10.30ന് നീലക്കുയില്‍. 26ന് വൈകിട്ട് ഏഴിന് കാവ്യസന്ധ്യ, 8.30ന് സംഗീതനിശ.
27ന് വൈകിട്ട് ഏഴിന് ദേശതാലപ്പൊലിവരവ്, 7.30ന് കഥകളി. 28ന് രാവിലെ 11ന് ഉത്സവബലിദര്‍ശനം, രാത്രി ഏഴിന് ഭക്തിഗാനമേള, രാത്രി എട്ടിന് ദേശതാലപ്പൊലി, ഒമ്പതിന് നാടന്‍പാട്ട് ദൃശ്യാവിഷ്കരണം. മാര്‍ച്ച് ഒന്നിന് രാത്രി 9.30ന് മുടിയേറ്റ്. രണ്ടിന് രാത്രി 7ന് ഭരതനാട്യം, 9.30ന് സംഗീതപരിപാടി.
മൂന്നിന് രാവിലെ എട്ടിന് ശ്രീബലി, 11ന് ഉത്സവബലിദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ഏഴിന് പാലക്കുളം പടയണിവരവ്, 7.30ന് നാടകം, 9.30ന് വിളക്കെഴുന്നള്ളിപ്പ്. നാലിന് രാവിലെ എട്ടിന് ശ്രീബലി, 11ന് പ്രഭാഷണം, 4.30ന് കാഴ്ചശ്രീബലി, രാത്രി 7.30ന് അഷ്ടപദിക്കച്ചേരി, ഒമ്പതിന് സേവ, വലിയവിളക്ക്, 11ന് മകം പടയണിവരവ്. അഞ്ചിന് രാവിലെ 8.30ന് ചാന്താട്ടം, വൈകിട്ട് 3.30ന് ആറാട്ടുപുറപ്പാട്, 4.30ന് ഓട്ടന്തുള്ളല്, രാത്രി 7.30ന് സംഗീതസദസ്, 8.30ന് ആറാട്ടു പുറപ്പാട്, 10ന് നൃത്തനാടകം, രണ്ടിന് ആറാട്ടുവരവ്, കൊടിയിറക്ക്, വലിയകാണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: