കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൈപ്പുഴ കോക്കനട്ട് കമ്പനിയുടെ നീര പ്ലാന്റിന്റെ ഉദ്ഘാടനം 26 ന് 2മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.
കൈപ്പുഴ കോക്കനട്ട് പാര്‍ക്കിന്റെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും, വിപണനോദ്ഘാടനം ഹോര്‍ട്ടി കോര്‍പ് ചെയര്മാന് ലാല്‍ വര്‍ഗ്ഗീസ് കല്‍പ്പകവാടിയും നിര്‍വ്വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
പ്രതിദിനം 5000 ലിറ്റര്‍ നീര ഉല്പാദിപ്പിക്കാനും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ നീര ഹണി, ഷുഗര്‍, ജാം, സ്ക്വാഷ് എന്നീ ഉല്പന്നങ്ങളും നിര്‍മ്മിക്കുന്നതിനും വേണ്ടിയുള്ള പ്ലാന്റാണ് കൈപ്പുഴ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്.
കെ.സി.പി.സി.എല്‍. ചെയര്മാന് ഷാജഹാന് കാഞ്ഞിരവിളയില്‍ സ്വാഗതവും, നാളികേര ബോര്‍ഡ് ചെയര്മാന് ടി. കെ. ജോസ് ആമുഖ പ്രഭാഷണവും, കെ.സി.പി.സി.എല്‍. എം. ഡി. ജയമോന് കൃതജ്ഞതയും നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: