അമ്പലപ്പുഴ: കെട്ടിടനികുതിയുടെ മറവില്‍ പഞ്ചായത്തുകള്‍ തീവെട്ടിക്കൊള്ള തുടങ്ങി. സര്‍ക്കാര്‍ ഉത്തരവിന്റെ മറപിടിച്ചാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ വീട്ടുടമകള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കൃത്യമായി കരം അടച്ചിരുന്ന ആളുകള്‍ വീണ്ടും അടച്ച തുകയിലധികം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസുകള്‍ അയച്ചിരിക്കുന്നത്.
2015-16 കാലയളവിലെ തുക മാത്രം അടയ്ക്കുവാനുള്ളവര് വീണ്ടും 2013 മുതലുള്ള തുക അടയ്ക്കണമെന്നാണ് സെക്രട്ടറിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2011ല്‍ സര്‍ക്കാര്‍ കരം കൂട്ടല്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇത് പ്രാബല്യത്തില്‍ വന്നത് 2013ലാണെന്നും ഇക്കാരണത്താല്‍ വണ്ടും തുക അടയ്ക്കണമെന്നും ബില്ലില്‍ കാണിച്ചിട്ടുണ്ട്. ഇതും നിലവില്‍ അടയ്ക്കുന്ന തുകയുടെ ഇരട്ടിയിലധികം ചാര്‍ജും വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവിനെതിരെ സമരം ചെയ്ത ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളും ഇത്തരത്തില്‍ നോട്ടീസ് അയച്ചുകഴിഞ്ഞു.
നിലവിലെ കെട്ടിടനികുതി വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഇരുട്ടടിയായിക്കഴിഞ്ഞു. പുറക്കാട് പഞ്ചായത്തിലെ ഒരു സ്ഥാപനത്തിന് വര്‍ഷം 12,000 രൂപയാണ് കെട്ടിടനികുതി അടയ്ക്കേണ്ടത്. കൃത്യമായി നികുതി അടച്ചിരുന്ന ഉടമയ്ക്ക് ഇപ്പോള്‍ ഒരുലക്ഷം രൂപയ്ക്ക് അടുത്ത് അടയ്ക്കേണ്ട അവസ്ഥയിലായിക്കഴിഞ്ഞു. നിലവിലെ കെട്ടിടനികുതി പല വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുമെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. കെട്ടിടനികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള ചെറ്റക്കുടിലുകള്ക്കും പുറക്കാട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: