മാവേലിക്കര: നവോദയ വിദ്യാലയങ്ങളില്‍ മലയാളം ഭാഷാദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ടായിട്ടും വിദ്യാലയ സമിതി തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നും സ്ഥിരം നിയമനം നടത്തുന്നില്ലെന്ന് പരാതി. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവ മന്ത്രി സ്മൃതി ഇറാനിക്ക് ഉദ്യോഗാര്‍ത്ഥികള്‍ നിവേദനം അയച്ചു.
നവോദയ വിദ്യാലയങ്ങളിലെ ട്രെയിന്‍സ് ബിരുദ അദ്ധ്യാപകരുടെ 14 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് 2012 ജൂണിലാണ് നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജിയണ്‍ അപേക്ഷ ക്ഷണിച്ചത്. അതേവര്‍ഷം നവംബര്‍ 25ന് ഹൈദരാബാദില്‍ എഴുത്തു പരീക്ഷയും 2013 ഏപ്രില്‍ 27, 28 തീയതികളില്‍ സെക്കന്തരാബാദില്‍ അഭിമുഖവും നടത്തി പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കാത്തത്.
റാങ്ക് ലിസ്റ്റിന്റെ പ്രസിദ്ധീകരണത്തിനു ശേഷം അഞ്ചു ഒഴിവു കൂടി റിപ്പോര്‍ട്ട് ചെയ്തെങ്കിലും സ്ഥിര നിയമനം നടത്താന്‍ സമിതി തയാറാകുന്നില്ല. മലയാളം അദ്ധ്യാപിക തസ്തിക ആയതിനാല്‍ കേരളത്തില്‍ നിന്നുള്ളവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും. പല ഒഴിവുകളിലേക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് താത്കാലിക നിയമനം നടത്തുന്നതിന് സമിതി തയാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: