ലോസാഞ്ജലസ്: എണ്‍പത്തിയേഴാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബേഡ്മാന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായകനായ അലക്സാണ്ടര്‍ ഗോണസാലസ് ഇനാരിറ്റു മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനായി. ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എഡ്ഡി റെഡ്മെയ്ന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ച ജൂലിയാനേ മൂറാണ് മികച്ച നടി.
മികച്ച രണ്ടാമത്തെ നടനായി ജെ.കെ.സിമന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. വിപ്ലാഷ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ബോയ്ഹുഡ് എന്ന സിനിമയിലെ അഭിനയത്തിന് പട്രീഷ ആര്ക്കെയിറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച വിദേശഭാഷ ചിത്രമായി പോളണ്ടില്‍ നിന്നുള്ള സിനിമയായ ഇഡ തിരഞ്ഞെടുക്കപ്പെട്ടു. പവേര് പൗലിക്വോസകിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിനകം 60 ഓളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ സിനിമ നേടിക്കഴിഞ്ഞു.യുദ്ധകാലത്തെയും യുദ്ധാനന്തരകാലത്തെയും പോളണ്ടാണ് ‘ഇഡ’ യുടെ ഇതിവൃത്തം. എഡ്വര്‍ഡ് സ്നോഡനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ സിറ്റിസണ്‍ ഫോര്‍ എന്ന ഡോക്യുമെന്ററി മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി.
മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം വിപ്ളാഷ് എഡിറ്റര്‍ ടോം ക്രോസ് സ്വന്തമാക്കി. ഇമാനുവല്‍ ലൂബെന്സ്കിക്ക് മികച്ച സിനിമോട്ടോഗ്രാഫിക്കുള്ള അവാര്‍ഡ് ബേര്ഡ്മാന് എന്ന ചിത്രത്തിനാണ് അവാര്‍ഡ്. ഇദ്ദേഹത്തിന് ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് അവാര്‍ഡ് ലഭിക്കുന്നത്.
മികച്ച കലാസംവിധാനത്തിനുള്ള പുരസ്കാരം ഗ്രാന്റ് ബുഡ്പെസ്റ്റ ഹോട്ടലിന്. ആഡം സ്റ്റോക്ക്ഹെസന്, അന്ന പീനോക്ക് എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ആനിമേഷന്‍ ചിത്രം ബിഗ്ഹീറോ 6. വിഷ്വല്‍ ഇഫക്ട്സ് ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഇന്റര്‍സ്റ്റെല്ലാറിന്.
മറ്റ് അവാര്‍ഡുകള്‍:
മികച്ച ഡോക്യുമെന്ററി – ക്രൈസിസ് ഹോട്ട് ലൈന്‍ വെറ്ററന്‍ പ്രസ് 1
വിപ്ളാഷ് മികച്ച സൗണ്ട് മിക്സിങ്ങിനുള്ള അവാര്‍ഡ്
മികച്ച സൗണ്ട് എഡിറ്റിങ്ങ് അമേരിക്കന്‍ സ്നിപ്പര്‍
ദ് ഫോണ്‍ കോള്‍ മികച്ച ഹ്രസ്വ ചിത്രം
മികച്ച ചിത്രം (അനിമേറ്റഡ്) – ബിഗ് ഹീറോ 6 (ഡോണ്‍ ഹോള്‍, റോയ് കോണ്‍ലി, ക്രിസ് വില്യംസ്)
ഷോര്‍ട്ട് ഫിലിം (അനിമേറ്റഡ്) – ഫീസ്റ്റ് (പാട്രിക് ഓബ്സ്ബോണ്, ക്രിസ്റ്റീന റീഡ്)
വിഷ്വല്‍ ഇഫക്ട്സ് – ഇയാന്‍ ഹണ്ടര്‍, സ്കോട്ട് ഫിഷര്‍, പോള്‍ ഫ്രാങ്ക്ലിന്, ആന്‍ഡ്രൂ ലോക്ക്ലി (ഇന്റര്‍സ്റ്റെല്ലാര്‍)
സൗണ്ട് മിക്സിങ് – ക്രെയ്ഗ് മാന്‍, ബെന്‍ വില്‍കിന്‍സ്, തോമസ് കര്‍ലെ (വിപ്ലാഷ്)
ഡോക്കുമെന്ററി ഷോര്‍ട്ട് സബ്ഡക്ട് – ക്രൈസിസ് ഹോട്ട്ലൈന്‍: വെറ്റെറന്‍സ് പ്രസ് 1 (എല്ലെന്‍ ഗൂസ്ബെര്ഗ് കെന്റ്, ഡേന പെറി)
മികച്ച ഷോര്‍ട്ട് ഫിലിം – ദ് ഫോണ്‍ കോള്‍ (മാറ്റ് കിര്‍ബി, ജയിംസ് ലൂക്കസ്)
മേക്കപ്പ്, ഹെയര്‍സ്റ്റൈല്‍ – ഫ്രാന്‍സിസ് ഹാന്നന്‍, മാര്‍ക്ക് കൗലിയര്‍ (ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
മികച്ച വസ്ത്രാലങ്കാരം – മലീന കനനോറോ (ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: