കൊച്ചി: ഉപയോഗിച്ച നാപ്കിന് ടോയ്ലറ്റില് ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ വസ്ത്രമൂരി പരിശോധന നടത്തിയ സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്കെതിരെ നടപടി.വനിതാ ജീവനക്കാരുടെ അടിവസ്ത്രം ഊരി ദേഹപരിശോധന നടത്തിയ സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റുചെയ്തു.
ഈ മാസം 10 നാണ് കമ്പനിയിലെ സ്ത്രീതൊഴിലാളികളുടെ ഡ്രസിംഗ് റൂമില്‍ വിവാദമായ ദേഹപരിശോധന നടന്നത്. ടോയ്ലറ്റില് കണ്ടെത്തിയ ഉപയോഗിച്ച സാനിറ്ററി നാപ്കിന്റെ ഉത്തരവാദിയെ കണ്ടെത്താനായി സ്ത്രീതൊഴിലാളികളെ ഓരോരുത്തരെ അകത്തേക്ക് വിളിപ്പിച്ച് അടിവസ്ത്രം ഊരിക്കാണിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എതിര്‍ത്തവരെ ബിജിമോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പീഡനത്തില്‍ സഹികെട്ട് മുപ്പതോളം സ്ത്രീതൊഴിലാളികളാണ് വസ്ത്രമൂരിയുള്ള ദേഹപരിശോധനയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇവര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: