കൊച്ചി: ഫോര്‍ട്ടുകൊച്ചി കാര്‍ണിവല്‍ റൂട്ടിലുള്ള മതിലുകള്‍ ഇനിമുതല്‍ ഇളം നീല നിറത്തിലായിരിക്കും. വണ്‍ കൊച്ചി വണ്‍ കളര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷമാണ് പെയിന്റ് പൂശല്‍ ആരംഭിച്ചത്.
ജനപ്രതിനിധികളുടേയും പൊതു ജനങ്ങളുടേയും സാന്നിധ്യത്തില്‍ നടന് മമ്മൂട്ടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെ മുതല്‍ ജനപങ്കാളിത്തത്തോടെ മതിലുകള്‍ പെയിന്റു ചെയ്തത്.
റാലിക്കു മുമ്പ് കാര്‍ണിവല്‍ റൂട്ടിലെ മതിലുകളിലെ പെയിന്റിങ് പൂര്‍ത്തിയാക്കാനാണ് പദ്ധതി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പെയിന്റ്ങ് നടന്നത്.
കൗണ്‍സിലര്‍ അഡ്വ. ആന്റണി കുരീത്തറ, കൊച്ചിന് കാര്‍ണിവല്‍ കമ്മിറ്റി സെക്രട്ടറി പി. ജെ. സോളി, കണ്‍വിനര്‍ സുബൈര്‍, ന്യൂ ഇയര്‍ സെലിബ്രേഷന് കമ്മിറ്റി ചെയര്മാന് കെ. ബി. ജോളി, സെക്രട്ടറി ദേവാനന്ദ് എന്നിവര്‍ക്കൊപ്പം റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
കാര്‍ണിവല്‍ റൂട്ടിലെ മതിലുകള്‍ക്കു ശേഷം നഗരത്തിലെ കൂടുതല്‍ ഇടങ്ങളിലേക്ക് വണ്‍ കൊച്ചി വണ്‍ കളര്‍ പദ്ധതി വ്യാപിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: