കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ(കെഎംഎ) വാരാഘോഷം ഇന്നുമുതല്‍ ഫെബ്രുവരി 27 വരെ കൊച്ചിയില്‍ നടക്കും. ദേശീയ മാനേജ്മെന്റ് ദിനാഘോഷത്തോടനുബന്ധിച്ച് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് കെഎംഎ വാരാഘോഷം സംഘടിപ്പിക്കുന്നത്.
23ന് വൈകിട്ട് 6.30 നു പനമ്പിള്ളി നഗര്‍ സെന്റര്‍ ഹോട്ടലില്‍ യുഎന്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. ശ്രീനിവാസന് വാരാഘോഷം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കോഴിക്കോട് ഐഐഎമ്മിലെ ഡോ. മഹേഷ് ഭവേ മുഖ്യ പ്രഭാഷണം നടത്തും.
24 ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മാനേജ്മെന്റ് ഹൗസില്‍ മേക് ഇന്‍ ഇന്ത്യ എംഎസ്എംഇ മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൊച്ചി കപ്പല്‍ നിര്‍മാണശാല സിഎംഡി കൊമഡോര്‍ കെ.സുബ്രഹ്മണ്യം, എന്‍എസ്ഇ ബിസിനസ് ഡവലപ്മെന്റ് മേധാവി രവി വാരണാസി, ചെറുകിട വ്യവസായ അസോസിയേഷന് പ്രസിഡന്റ് കെ.പി.രാമചന്ദ്രന് നായര്‍, ജോമോന് ജോസഫ് എന്നിവര്‍ സംബന്ധിക്കും.
25ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന റീട്ടെയില്‍ ഇന്‍ ഇന്ത്യ ദി വേ ഫോര്‍വേര്‍ഡ് എന്ന സെമിനാറില്‍ ഭാരതത്തിലെ ചില്ലറ വില്‍പ്പന മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ച് ചര്‍ച്ച നടക്കും. റീട്ടെയില്‍ അസോസിയേഷന് ഓഫ് ഇന്ത്യ സിഇഒ കുമാര്‍ രാജഗോപാലന്‍, നിതിന്‍ നായര്‍, രഘു പിലാക, കല്യാണ്‍ സില്‍ക്സ് സിഎംഡി ടി.എസ്. പട്ടാഭിരാമന് എന്നിവര്‍ സംസാരിക്കും. വ്യാഴാഴ്ച്ച ഇന്‍ഫോപാര്‍ക്കിലെ തപസ്യ ബില്‍ഡിങ്ങില്‍ നടക്കുന്ന ഐടി മേഖലയുമായി ബന്ധപ്പെട്ട സെമിനാര്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് ഉദ്ഘാടനം ചെയ്യും.
നിഹിലെന്റ് ടെക്നോളജീസ് വൈസ് ചെയര്‍മാനും സ്ഥാപക സിഇഒയുമായ എല്‍.സി.സിംഗ് മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച്ച വൈകിട്ട് 6.30നു പനമ്പിള്ളി നഗര്‍ സെന്റര്‍ ഹോട്ടലില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: