തുറവൂര്‍: ചാപ്പക്കടവ് കടപ്പുറത്ത് പുലിമുട്ട് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞമാസം ഉണ്ടായ ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് പള്ളിത്തോട് മുതല്‍ ചാപ്പക്കടതവ് വരെയുള്ള പ്രദേശത്ത് കടല്‍ കയറിയിരുന്നു. കൂറ്റന്‍ തിരമാലകള്‍ തീരത്തേക്കടിച്ചുകയറി വള്ളങ്ങള്‍ തകര്‍ന്ന സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
തിരയുടെ ശക്തിമൂലം വള്ളങ്ങള്‍ കയലിലേക്ക് ഇറക്കുവാനും കയറ്റുവാനും കഴിയാതെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. ചാപ്പക്കടവ് ഗ്യാപ്പിന്റെ ഇരുവശങ്ങളിലുമായി 50 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിമുട്ട് നിര്‍മ്മിച്ചാല്‍ ഇതില്‍ തട്ടി കൂറ്റന്‍ തിരകള്‍ ശക്തികുറഞ്ഞേ തീയത്തേയ്ക്കെത്തൂ. ഉപജീവനത്തിനായി കടലില്‍ പോകുന്നവര്‍ക്ക് സുരക്ഷിതമായി വള്ളം കയറ്റാനും ഇറക്കുവാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: