ആലപ്പുഴ: നബാര്‍ഡിന്റെ പദ്ധതിയനുസരിച്ച് തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് തീരദേശ വികസന കോര്പറേഷന് ജില്ലയില്‍ വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തതില്‍ കടുത്ത വിവേചനമാണ് കാട്ടിയിരിക്കുന്നതെന്ന് ആലപ്പുഴ രൂപതാ കോര്‍പറേറ്റീവ് മാനേജ്മെന്റ് കുറ്റപ്പെടുത്തി. ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രമേ പരിഗണിച്ചുള്ളൂ. അതും ഒരു പ്രത്യേക പ്രദേശത്തെ സ്കൂളുകള്‍ മാത്രമാണ് തെരഞ്ഞെടുത്തത്.
തീരദേശ വിദ്യാലയങ്ങളെ ഒരുപോലെ കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തീരദേശ വികസന കോര്പറേഷന് സന്നദ്ധത കാട്ടണം. സര്‍ക്കാര്‍ ഫണ്ട് സ്കൂളുകള്‍ക്ക് നല്കുമ്പോള് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുകയും സുതാര്യമായ രീതിയില്‍ തെരഞ്ഞെടുക്കുകയും ചെയ്യുക തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. അല്ലാതെ അധികാരികള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്ന രീതി ജനാധിപത്യ സമ്പ്രദായത്തിന് ചേരുന്നതല്ലെന്നും കോര്‍പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശേരി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ പി.സി. റാഫേല്‍, ജോസ് ആന്റണി, ജോസി സെബാസ്റ്റിയന്, പി.എം. വില്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: