കലവൂര്‍: മാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 22ന് തുടങ്ങി മാര്‍ച്ച് ഒന്നിന് സമാപിക്കും. 22ന് ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റ് സദ്യ, വൈകിട്ട് നാലിന് ഇരട്ടക്കൊടിക്കയര് വരവ്, 6.30ന് കൊടിയേറ്റ്, ദീപാരാധന, വെടിക്കെട്ട്, രാത്രി ഏഴിന് കഥാപ്രസംഗം, എട്ടിന് തെക്കേച്ചേരുവാര താലപ്പൊലി വരവ്, ഒമ്പതിന് മെഗാഡ്രാമ. 23ന് വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 7.30ന് തിരിപിടിത്തം, എട്ടിന് വടക്കേച്ചേരുവാര താലപ്പൊലിവരവ്, 9.30ന് നാടകം. 24ന് രാത്രി ഏഴിന് സോപാനസംഗീതം, മൂന്നിന് നൃത്തനൃത്യങ്ങള്‍. 25ന് വൈകിട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 7.30ന് ഓട്ടന്തുള്ളല്, 8.30ന് കഥാപ്രസംഗം. 26ന് രാത്രി ഏഴിന് തിരുവാതിരകളി, എട്ടിന് സംഗീതസദസ്. 27ന് രാവിലെ ആറിന് ഗണപതിഹവനം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, കലശാഭിഷേകം, രാത്രി 8.30ന് നൃത്തോത്സവം. 28ന് രാത്രി 7.30ന് ദീപാരാധന, ഒമ്പതിന് മള്‍ട്ടി മീഡിയ ഡ്രാമ, 12.30ന് പള്ളിവേട്ട. മാര്‍ച്ച് ഒന്നിന് ആറാട്ട് ഉത്സവം, ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുപുറപ്പാട്, രാത്രി 8.45ന് നൃത്തനൃത്യങ്ങള്‍, 9.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 11.30ന് ഇറക്കി എഴുന്നള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: