കുട്ടനാട്: മങ്കാമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഇത്തവണ പകല്‍പൂരം വിഷുവിന്റെ തലേന്ന് ഏപ്രില്‍ 14നു ഉച്ചയ്ക്ക് രണ്ടിന് നടക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഇവടെ പകല്‍പ്പൂരം ആരംഭിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ചേര്‍ന്നു രൂപീകരിച്ച കോട്ടബ്ഭാഗം സംസ്കൃതിരംഗത്തിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണു പകല്‍പ്പൂരം നടത്തുന്നത്.വാദ്യമേളങ്ങളുടെയും ആകാശ വിസ്മയത്തിന്റെയും അകമ്പടിയോടെ അഞ്ചു ഗജവീരന്മാര് കുടമാറ്റം നടത്തും. കരകളാണു ഗജവീരന്മാരെയും മറ്റും നല്‍കുന്നത്. സംഘാടക സമിതിയോഗം മേല്‍ശാന്തി കൊളങ്ങര ഇല്ലം വിഷ്ണു വാമനന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്കൃതിരംഗം പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അപ്പുക്കുട്ടന് നായര്‍, സബ് ഗ്രൂപ്പ് ഓഫിസര്‍ ശിവദാസ് പണിക്കര്‍, പരമേശ്വരയ്യര്‍, അയ്യപ്പ പ്രസാദ്, സതീഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: