മുഹമ്മ: ഭാരതീയ വിദ്യാനികേതന്‍ ആലപ്പുഴ ഉപജില്ലാ ശിശുസംഗമം മുഹമ്മ വേദവ്യാസ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ മുന്നൂറോളം കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. കുട്ടികളുടെ ശാരീരികക്ഷമത, ബൗദ്ധികക്ഷമത, സര്‍ഗാത്മകത എന്നിവ വിലയിരുത്തുന്നതോടൊപ്പം അഭിനയം, പ്രച്ഛന്ന വേഷം, പാട്ട്, സംഘഗാനം തുടങ്ങി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കി.
മുഹമ്മ തോട്ടത്തുശേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ശാന്തി ബൈജു ദീപപ്രോജ്വലനം നടത്തി. സായിമാ ഫൗണ്ടേഷന് ചെയര്മാന് അഡ്വ. രവിമേനോന് ശിശുസംഗമം ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതി ഇനിയും സാര്വത്രികമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആത്മീയവും ഭൗതികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ശിശുവാടിക പോലുള്ള പ്രസ്ഥാനങ്ങള്‍ നല്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ശിശുവാടിക ജില്ലാ പ്രമുഖ് മുരളീധരന് കോട്ട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്. നാരായണഭട്ട്, ജില്ലാ സംയോജകന്‍ സന്തോഷ്, ആലപ്പുഴ സങ്കുല്‍ സംയോജകന്‍ എസ്. രാധാകൃഷ്ണന്, ചേര്‍ത്തല സങ്കുല്‍ സംയോജകന്‍ രജികുമാര്‍, പി.ആര്. രാധാകൃഷ്ണന്, സുഷമ, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുധികുമാര്‍ സ്വാഗതവും മായ എസ്.നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: