തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇന്നും വിമര്‍ശനം. അച്ചടക്കത്തിന്റെ സര്‍വ്വ വേലികളും വി.എസ് ലംഘിച്ചിരിക്കുകയാണെന്നും നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി.
കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദികളെ പോലെയാണ് വി.എസ് പാര്‍ട്ടിയെ ബന്ദിയാക്കുന്നത്. അമ്പലപ്പുഴ പാല്‍പ്പായസത്തില്‍ ഉപ്പിട്ടപോലെയാണ് വി.എസിന്റെ നിലപാടുകളെന്നും ആര്.എസ്.ബാബു പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇന്നലെ ഇറങ്ങിപ്പോയ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി.വി.എസ് മാധ്യമങ്ങളെ കാണാനോ തന്റെ നിലപാട് വെളിപ്പെടുത്താനോ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: