വടക്കാഞ്ചേരി: ഊത്രാളി പാടത്ത് ഇന്ന് പൂരം സാമ്പിള്‍ വെടിക്കെട്ട്. എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി ദേശങ്ങള്‍ ചേര്‍ന്നാണ് വെടിക്കെട്ടിന്റെ ഇന്ദ്രജാലം തീര്‍ക്കുക.സംയുക്ത സമര്‍പ്പണമായ ആല്‍ത്തറ മേളത്തിന്റെ വിസ്മയവും ഇന്നാണ്. ആദ്യം പൂരപ്പാടത്ത് എങ്കക്കാട് ദേശമാണ് കരിമരുന്നിന് അഗ്നിപകരുക.
വെണൂര് കൃഷ്ണനാണ് നേതൃത്വം. തുടര്‍ന്ന് കുമരനെല്ലൂര്‍ ദേശം വെടിക്കെട്ടിന് തിരികൊളുത്തും.സതീഷ് മുണ്ടത്തികോടാണ് വെടിക്കെട്ട് ക്രമീകരിക്കുന്നത്. അവസാനം വടക്കാഞ്ചേരിയാണ് സാമ്പിള്‍ വെടിക്കെട്ടൊരുക്കുക. കുണ്ടന്നൂര്‍ ശ്രീകൃഷ്ണ ഫയര്‍വര്‍ക്സിലെ സജിയും സുരേഷുമാണ് വെടിക്കെട്ട് സജ്ജീകരിക്കും. വൈകീട്ട് 7.30 മുതലാണ് ശബ്ദഘോഷ വിസ്മയം തീര്‍ക്കുക. ഇതിന് മുന്നോടിയായി ക്ഷേത്രാങ്കണം വാദ്യ പ്രപഞ്ചത്തിലമരും. മൂന്ന് ദേശങ്ങളുടെയും സംയുക്തസമര്പ്പണമായ ആല്‍ത്തറ മേളത്തിന് വൈകീട്ട് 5 മുതല്‍ തുടക്കം കുറിക്കും.
മേളത്തിന് മട്ടന്നൂര്‍ കലാനിലയം ഉദയന്‍ നമ്പൂതിരിയാണ് പ്രമാണം വഹിക്കുക.നാളെ 3 ദേശങ്ങളിലും ആനച്ചമയ പ്രദര്‍ശനം നടക്കും. കുമരനെല്ലൂര്‍ ദേശമാണ് ആദ്യം പ്രദര്‍ശനത്തിന് തുടക്കം കുറിക്കുക. കാലത്ത് 10 മുതല്‍ പൂരകമ്മിറ്റി ഓഫീസില്‍ വെച്ചാണ് പ്രദര്‍ശനം. വൈകീട്ട് 6ന് കഥകളിയിലെ പുറപ്പാട്, മേളപ്പദവും നടക്കും.
എങ്കക്കാട് ദേശത്തിന്റെ ചമയ പ്രദര്‍ശനം വൈകീട്ട് 4 മുതല്‍ ഊത്രാളിക്കാവിന് മുന്‍വശമുള്ള തുളസി ഫര്‍ണീച്ചര്‍ ഹാളിലാണ് നടക്കുക. മന്ത്രി സി.എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി വൈകീട്ട് 6ന് ശിവക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചമയപ്രദര്‍ശനം ക്രമീകരിക്കുക.
മന്ത്രി തന്നെയാണ് ഉദ്ഘാടകന്‍. 24 നാണ് ഊത്രാളി പൂരം.ഊത്രാളിക്കാവ് പൂരത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൂരം ചീഫ് കോ-ഓഡിനേറ്റര്‍ എന്‍.ആര്.മോഹനന് അറിയിച്ചു. കൂടുതല്‍ വര്‍ണ്ണാഭമായും, ജനകീയ പങ്കാളിത്തത്തോടെയും പൂരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: