കൊച്ചി: പട്ടിക ജാതി പട്ടിക-വര്‍ഗ വേദി 27ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. എയ്ഡഡ് മേഖലയിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലും സംവരണം നടപ്പാക്കുക, രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചീഫ് വിപ്പ് പി. സി. ജോര്‍ജ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, എംഎല്‍എമാരായ പുരുഷന് കടലുണ്ടി, വി. പി. സജീന്ദ്രന് ധര്‍ണയില്‍ പങ്കെടുക്കും.
രാവിലെ 10ന് വെള്ളയമ്പലം രാജശ്രീ അയ്യന്‍കാളി സ്ക്വയില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്നും പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സംവരണം നേടിയ പിഎസ്സി സെക്രട്ടറി സാജു ജോര്‍ജ്, സെക്രട്ടറിയേറ്റ് ഫിനാന്‍സ് സെക്രട്ടറി പ്രകാശ് എന്നിവര്‍ ഉള്‍പ്പെടെയുള്ള 1800 ഓളം വ്യാജന്മാരെ സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് പുറത്താക്കി അറസ്റ്റ് ചെയുക, പട്ടിക വിഭാഗ ഫണ്ട് ദുര്‍വിനിയോഗം തടയുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിക്കുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന് ചെയര്മാന് ഐത്തിയൂര്‍ സുരേന്ദ്രന്, ജനറല്‍ കണ്‍വീനര്‍ വി. കമലന് മാസ്റ്റര്‍, സെക്രട്ടറി പി. എ. ബാഹുലേയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: