കോട്ടയം: ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മതവിദ്വേഷം പരത്താന്‍ ആരെയും അനുവദിക്കില്ലെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഭാരതത്തിന് അഭിമാനകരമായിയെന്ന് മാണ്ഡ്യ രൂപത അഡ്മിനിസ്ട്രേറ്റര്‍ മോണ്‍ ജോര്‍ജ്ജ് ആലൂക്കാ.
കത്തോലിക്കാ കോണ്‍ഗ്രസ്സ് മാണ്ഡ്യ രൂപതാ സമ്മേളനം മൈസൂര്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിലും കത്തോലിക്കാ കോണ്‍ഗ്രസ്സ് ആരംഭിച്ച് സമ്പൂര്‍ണ്ണ കത്തോലിക്കാ കോണ്‍ഗ്രസ് രൂപതയായി മാണ്ഡ്യയായെ അഡ്മിനിസ്ട്രേറ്റര്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മാണ്ഡ്യ രൂപത പ്രസിഡന്റ് കെ. മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ടോണി പുഞ്ചക്കുന്നേല്‍, തലശ്ശേരി അതിരൂപതാ പ്രസിഡന്റ് ദേവസ്യ കൊങ്ങോല, മാണ്ഡ്യ രൂപത ജനറല്‍ സെക്രട്ടറി ജോണ്‍ ജി. കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: