അഞ്ചല്‍: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അത്യപൂര്‍വ ദൈവിക സംഗമത്തിനായി അഞ്ചല്‍ കടയ്ക്കല്‍ ദേശങ്ങള്‍ ഇനി വ്രതശുദ്ധിയുടെ പുണ്യദിനങ്ങളിലേക്ക്. ദേവീ സമാഗമ പുണ്യം പേറുന്ന തിരുമുടി എഴുന്നള്ളിപ്പിന്റെ വിളംബരം കുറിച്ചുകൊണ്ടുള്ള മഹാ ഘോഷയാത്ര ഇന്ന് അഞ്ചല്‍ പട്ടണത്തില്‍ നടക്കും.
മുപ്പത് കരകളില്‍നിന്നുള്ള ഭക്തജനങ്ങള്‍ നാമ സങ്കീര്‍ത്തനങ്ങളോടെ അണിചേരും. ഭക്തിയുടെ അലകളുയര്‍ത്തി പൂക്കാവടിതെയ്യം, വാദ്യമേളങ്ങള്‍, കമ്പടികളി, കുത്തിയോട്ടം, പഞ്ചവാദ്യം, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മാറ്റ് കൂട്ടും.
തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വിളംബര രഥയാത്ര ഘോഷയാത്രക്ക് അകമ്പടിയാകും. അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വിളംബര യാത്ര പട്ടണം ചുറ്റി കടയാറ്റ് കളരീ ക്ഷേത്രത്തില്‍ സമാപിക്കും.
മാര്‍ച്ച് 25 നാണ് പ്രശസ്തമായ മുടി എഴുന്നള്ളിപ്പ്. 21 മുതല്‍ 27 വരെ ഏഴ് മഹാ സമ്മേളനങ്ങള്‍ നടക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി ദേശീയ സമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന് പിള്ള, മുന്‍മന്ത്രി ആര്. ബാലകൃഷ്ണ പിള്ള, കെ.ബി. ഗണേഷ് കുമാര്‍, സ്വാമിനി ജ്നാഭനിഷ്ഠ, ശിവഗിരി മഞാധിപതി പ്രകാശാനന്ദ സ്വാമികള്‍, സ്വാമി അശ്വതി തിരുനാള്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, എന്‍.കെ. പ്രേമചന്ദ്രന് എംപി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
തിരുമുടി എഴുന്നള്ളിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ രഞ്ജിത് രാജന്, ചെയര്മാന് ഡോ.വി.കെ. ജയകുമാര്‍, മീഡിയാ കണ്‍വീനര്‍ സജീഷ് വടമണ്‍ എന്നിവര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: