കൊല്ലം: മാരകായുധവുമായി കൊലക്കേസ് പ്രതി കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫഌറ്റ് നമ്പര്‍ 306 ല്‍ ഹൈദര്‍ ഫറൂഖ്(20) എന്നയാളാണ് അറസ്റ്റിലായത്. 2012-ല്‍ നീണ്ടകര പോര്‍ട്ടിലെ അനില്‍കുമാര്‍ എന്ന ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വാളുമായി അറസ്റ്റിലായത്.
ആശ്രാമം മൈതാനത്തിന് കിഴക്കുവശം പ്രതി വാളുമായി നില്ക്കുന്നുയെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് സിറ്റി കണ്ട്രോള് റൂമിലെ ഓഫീസര്‍ ആയ ഗ്രേഡ് എസിഐ കൃഷ്ണന്‍കുട്ടിയും സംഘവും പ്രതിയെ പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന മയ്യനാട് സ്വദേശിയായ അരുണ്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
ഫറൂക്കില്‍ നിന്നും രണ്ട് അടി നീളമുള്ള മൂര്‍ച്ചയേറിയ വാള് പോലീസ് പിടിച്ചെടുത്തു. വിശദമായ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ സുരേഷ്കുമാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് സിഐ എസ്. ഷെരീഫ,് കൊല്ലം ഈസ്റ്റ് എസ്ഐ ആര്. കുമാര്‍, സീനിയര്‍ സിപിഒ രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: