പത്തനാപുരം: സംസ്ഥാനത്ത് സര്‍വശിക്ഷാ അഭിയാന്റെ ഫണ്ടുകള്‍ വേണ്ട രീതിയിലല്ല ഉപയോഗിച്ചതെന്ന് കെ.ബി. ഗണേഷ്കുമാര് എംഎല്‍എ. വേണ്ടരീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനവികസനത്തിന് അത് പ്രയോജനപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലവൂര്‍ ദേവിവിലാസം ഹയര്‍സെക്കണ്ടറി സ്കൂളിന്റെ 69-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പ്രവര്ത്തനങ്ങളഇളഅഞ ശഉഥആറഅയ ഴഏണമെന്നും മന്ത്രിയെന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും സത്യസന്ധവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിടിഎ പ്രസിഡന്റ് സി.എസ്. സജികുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്. ജയഗീത മുഖ്യപ്രഭാഷണം നടത്തി. നടന് രാജാസാഹിബ് മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വടകോട് മോനച്ചന്, ബ്ലോക്ക് പഞ്ചായത്തംഗം ഏലിയാമ്മ ടീച്ചര്‍, ദേവസ്വം പ്രസിഡന്റ് ടി.ജയപ്രകാശ്, സ്കൂള്‍ മാനേജര്‍ കെ.ഗംഗാധരന്‍പിള്ള, ഹെഡ്മിസ്ട്രസ് കെ.ശ്യാമളകുമാരി, പിടിഎ അംഗങ്ങളായ കെ.മധുസൂദനന്‍പിള്ള, സുരേഷ്കുമാര്‍, എ.അഷറഫ്, സ്റ്റാഫ് സെക്രട്ടറി ആര്.വേണുഗോപാല്‍, ബി.ഭാനുപ്രസാദ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ വെള്ളിമെഡല്‍ നേടിയ റിജോ മോനച്ചനെ ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: