കൊച്ചി: അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് സയന്‍സസിലെ കോമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം ദ്വിദിന ദേശീയ ശില്പശാല സഘടിപ്പിച്ചു. പര്‍സണല്‍ വെല്‍ത്ത് മാനേജ്മെന്റ് എന്നതായിരുന്നു വിഷയം. മനോരഞ്ജിത് പത്തേക്കര (സിഇഒ, ലോജിക മാട്രിക്സ്) സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി. രാജേന്ദ്രന് (എംഡി, കെഎസ്എഫ്ഇ) അധ്യക്ഷനായി. കെ.ആര്. ബിജിമോന്‍ (ചീഫ് ജനറല്‍ മാനേജര്‍, മുത്തൂറ്റ് ഫൈനാന്‍സ് ലിമി.) മുഖ്യപ്രഭാഷണം നടത്തി.
പി. രാജേന്ദ്രന്, രാമനാരായണന്‍ എം.കെ (എസ്ബിഐ മ്യൂച്വല്‍ ഫണ്ട്സ്), വി.കെ. ശ്രീകുമാര്‍ (എല്‍ഐസി), ക്യാപ്റ്റന്‍ പി.എസ്. മേനോന് (മുന്‍ ചെയര്മാന്, കൊച്ചിന് സ്റ്റോക്ക് ബ്രോക്കേഴ്സ്), സി.എസ്. ശ്രീകുമാര്‍ (നാഷണല്‍ സേവിംഗ്സ്) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 500 ഓളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ സ്വാഗതവും കോമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. സോണി വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: