കൊച്ചി: അല്പകാലം മുന്‍പു വരെ കേരളത്തിലെങ്ങും ജനങ്ങള്‍ ചൊല്ലിയിരുന്ന, അന്യം നിന്നുപോയ കീര്‍ത്തനങ്ങളും ഭജനകളും സ്വരൂപിച്ച് പ്രസിദ്ധീകരിച്ച കീര്‍ത്തന രത്നങ്ങള്‍ വിപണിയില്‍. അഞ്ഞൂറോളം പഴയ ഭജനകീര്‍ത്തനങ്ങള്‍ സ്വരൂപിച്ച് പ്രസിദ്ധീകരിച്ചത് കോട്ടയം തോട്ടയ്ക്കാട് സ്വദേശി സതീശ് ചന്ദ്രനാണ്. ആരും എഴുതി സൂക്ഷിച്ചിട്ടില്ലാത്ത, വാമൊഴിയായി പകര്‍ന്നിരുന്ന ഇത്രയേറെ കീര്‍ത്തനങ്ങള്‍ പുസ്തക രൂപത്തിലാക്കുന്നത് ഇതാദ്യമാണ്.
ഗണപതി, സരസ്വതി, ഗുരു,ശിവന്, മുരുകന്,കൃഷ്ണന്,ശാസ്താവ്,വിശ്വകര്‍മ്മാവ്,വേദാന്തം, ശ്രീരാമന്,ഹനുമാന്തുടങ്ങി എല്ലാ ദേവീദേവന്മാരെയും ഉപജീവിച്ചുള്ള കീര്‍ത്തനങ്ങളും മംഗളങ്ങളും ശ്ലോകങ്ങളും അഷ്ടോത്തരനാമാവലികളും മംഗളശ്ലോകങ്ങളും കീര്ത്തനസമാഹാരത്തിലുണ്ട്. എം.എസ്.ബാലകൃഷ്ണന് നായര്‍( ഇംഗ്ലീഷ് വിഭാഗം മേധാവി, എം.ജി.കോളേജ്, തിരുവനന്തപുരം ) ആണ് അവതാരിക എഴുതിയിരിക്കുന്നത്.
ചക്കുളത്തുകാവ് ക്ഷേത്രത്തിലെ രാധാകൃഷ്ണന് നമ്പൂതിരിയുടെ ആശംസയും ഉണ്ട്. മുന്നൂറ്റമ്പതിലേറെ പേജുകളുള്ള പുസ്തകത്തിന്റെ വില മുന്നൂറു രൂപയാണ്. വൈകാതെ രണ്ടാംഭാഗവും ഇറക്കുന്നുണ്ട്. പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.
പഴയ കീര്‍ത്തനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള, കോട്ടയം ജ്യോതിരാദിത്യ ഭജന്‍സിന്റെ പരിപാടി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആറാട്ടു ദിവസമായ 28ന് രാവിലെ ഏഴര മുതല്‍ എട്ടര വരെയായി നടത്തുന്നുമുണ്ട്. പുസ്തകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ക്ക് 9446124169.
പ്രതികരിക്കാൻ ഇവിടെ എഴുതുക: