കൊച്ചി: ഇടപ്പള്ളി ടോളിനു വടക്കു ഭാഗം വി. പി. മരക്കാര്‍ റോഡില്‍ അക്ഷയ ഫ്ളാറ്റിനു സമീപം സ്വകാര്യ വ്യക്തി പുറമ്പോക്കു ഭൂമിയിലെ മുനിസിപ്പല്‍ തോട് അനധികൃതമായി മണ്ണിട്ടു നികത്തുന്നത് സമീപ വാസികളും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.
മുനിസിപ്പാലിറ്റി മുന്‍ കയ്യെടുത്ത് വശങ്ങള് കെട്ടി സമീപവാസികളായ കുടുംബങ്ങള്‍ ഡ്രെയിനേജിനു വേണ്ടി ആശ്രയിച്ചിരുന്ന തോടാണ് കഴിഞ്ഞ ദിവസം ആയുധധാരികളായ ഏതാനും ചിലരും അന്യ സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് മൂടാന്‍ ശ്രമിച്ചത്. മുന്‍പുണ്ടായിരുന്ന വീതിയുള്ള തോട് മണ്ണിട്ടു നികത്തി ഗോഡൗണ്‍ പണിതപ്പോള്‍ വശത്തേക്ക് മാറ്റിയ ചെറു തോടാണിത്.
പോലീസെത്തി പണി നിര്‍ത്തി വയ്പ്പിച്ചിട്ടും അതിനെ ധിക്കരിച്ചും പോലീസിനെ വെല്ലുവിളിച്ചും പിറ്റേന്ന് വീണ്ടും നികത്തല്‍ പുനരാരംഭിച്ചു. വീണ്ടും പോലീസെത്തി കര്‍ശന താക്കീതോടെ പണി നിര്‍ത്തിവെപ്പിച്ചു. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് ആര്‍ഡിഒ നിര്‍ദ്ദേശനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: