കാലടി: കാലടി-മലയാറ്റൂര്‍ റോഡ് പണി നിര്‍ത്തിവയ്പിച്ചത് ആക്ഷന്‍ കൗണ്‍സിലാണെന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്സില്ജീപ്പ് പ്രചരണജാഥ നടത്തി.
കാലടി-മലയാറ്റൂര്‍ റോഡ് പണിയുടെ പേരില്‍കഴിഞ്ഞ കാലങ്ങളില്‍ നടന്ന അഴിമതിയും ധൂര്‍ത്തും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ആക്ഷന്‍ കൗണ്‍സില്‍ ശയന പ്രദക്ഷിണസമരം നടത്തിയത്. 9 കോടിരൂപ മുടക്കി ഇനി നടക്കാന്‍ പോകുന്ന പണികള്‍ എസ്റ്റിമേറ്റ് പ്രകാരം നടത്തണമെന്നും പെരുന്നാള്തിരക്കിന് മുന്‍പ് പണി നടത്തണമെന്നുമാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടത്തിയ സമരത്തെ ആഭാസസമരമെന്ന് ആക്ഷേപിച്ച് ഇതുകൊണ്ട് റോഡ് പണിമുടങ്ങിപ്പോയെന്ന് കോണ്ട്രാക്ടര്മാരുടെ ദല്ലാളന്മാരായി പ്രചരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടുന്നവര്‍ ജനവഞ്ചകരാണെന്ന് ആക്ഷന്‍ കൗണ്സില്കുറ്റപ്പെടുത്തി.
കാലടി-മലയാറ്റൂര്‍ റോഡിന്റെ വീതികൂടുന്നു എന്ന് പ്രചരണം നടത്തി പണംതട്ടുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇതിനു മുമ്പും പരാതപ്പെട്ടിട്ടുള്ളതാണ്. ഈ റോഡ്ആളന്ന്വീതികൂട്ടുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകളുടെ തീരുമാനങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടാണ്റോഡ് അളന്ന് വീതി കൂട്ടാന്‍ കഴിയാത്തത് എന്നാണ് പ്രചരണം നടത്തിയിരുന്നത്. ഈ ആരോപണങ്ങള്‍ സത്യമല്ലെന്ന് അന്വേഷിച്ചപ്പോള്‍ ബോധ്യമായി. ഓള്ഡ്സര്വ്വെ പ്രകാരംറോഡ്അളന്ന്വീതികൂട്ടുന്നതിന് മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടുള്ളതായി ബോധ്യപ്പെട്ടു. ഇപ്പോള്‍ നടക്കാന്‍ പോകുന്ന പണികളുടെ യഥാര്‍ത്ഥ രൂപം വിവരാവകാശ നിയമാനുസരണം ആവശ്യപ്പെട്ടെങ്കിലും പൂര്‍ണ്ണമായ വിവരം ഇപ്പോഴും ലഭ്യമായിട്ടില്ല. ലഭ്യമായ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്.
എഗ്രിമെന്റിന്റെകോപ്പി ഈ ഓഫീസില്ലഭ്യമല്ല, കൊടുങ്ങല്ലൂരില്‍ നിന്നേ ലഭിക്കൂ, കാലാവധി 10മാസം, അനുവദിച്ച തുക 9 കോടി, 5 മുതല്‍ 7 മീറ്റര്‍വരെ വീതിയിലാണ് ടാറിങ് പണികള്‍ നടക്കുന്നത്, കോണ്‍ട്രാക്ടറുടെ പേര് ലഭ്യമല്ല പകരം പേരിന്റെ സ്ഥാനത്ത് അക്ഷയ ബില്‍ഡേഴ്സ് എന്നാണ് എഴുതിയിരിക്കുന്നത്, ലഭ്യമായ വര്‍ക്ക് ഷെഡ്യൂളുകള്‍ കോപ്പിയിലെ വിവരങ്ങള്‍ ഇവയാണ്.
റോഡ്സൈഡ്, മരക്കുറ്റികളും ഉപയോഗശൂന്യമായ വസ്തുക്കളും മാറ്റി തയ്യാറാക്കുന്നതിന് 1,86,750 രൂപ. മണ്ണ്എടുത്ത്ഏരിയ ക്ലിയര്‍ ആക്കുന്നതിന് 10,89,375 രൂപ, റോഡിന്റെ സബ്ബ്ബെയ്സ് തയ്യാറാക്കുന്നതിന് (മെറ്റല്സ്പ്രെഡ്ചെയ്ത്) 35,48,250 രൂപ, മെറ്റല്‍ നിറയ്ക്കുന്നതിന് 47,31,000 രൂപ, പ്രൈമര്കോട്ട് (റോഡ് ക്ലിയര്ചെയ്ത്ടാറിന്റെആദ്യകോട്ട്ചെയ്യുന്നതിന് 4,12,800 രൂപ, ടാര്‍ ഉരുക്കി 0.20 കി.ഗ്രാം /സ്ക്വ.മീ അളവില്‍ അടിക്കുന്നതിന് 16,99,000 രൂപ, വലിയ മെറ്റര്‍ ടാറിട്ട്മിക്സ് ചെയ്യുന്നതിന് -3,64,20,300 രൂപയും ടാറിട്ട്ഉറപ്പിക്കുന്നതിന് 2,43,10,500 രൂപയും ഡ്രൈനേജ് 5,44,750 രൂപയും ലൈന്‍ വരയ്ക്കുന്നതിന് 8,99,382 രൂപയും• സ്ലാബുകള്ക്കുംസൈഡ് ഭിത്തികള്‍ക്കും 11,32,000 രൂപയും സേഫ്റ്റി/ സൈന്‍ ബോര്‍ഡ് 9,90,750 രൂപയും . ആകെ- 7,63,48,657 രൂപ.
ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയജീപ്പ് പ്രചരണജാഥ കാടപ്പാറയില്‍ നിന്നാരംഭിച്ചു. ആക്ഷന്‍ കൗണ്സില്രക്ഷാധികാരി കെ.പി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ടിനു തറയില്സ്വാഗതം പറഞ്ഞു. ചെയര്മാന് ടി.ഡി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.അരുണ്‍ കെ.ആന്റണി, കരിം മീരാന്‍, ഫ്രാന്‍സിസ് ആഞ്ഞിലിപറമ്പില്, മണി തൊട്ടിപ്പറമ്പി, ബോമിതറയില്, അംബുജാക്ഷന്, നെല്‍സണ്‍ മാടവന, രാജേഷ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട്7.30ന് കാലടിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: