കൊച്ചി: ആര്‍എസ്എസ് ജില്ലാ പ്രചാരകനെ മര്‍ദ്ദിച്ച പോലീസുകാരെ സസ്പെന്റ് ചെയ്യണമെന്ന് അയോധ്യാപുരം ശ്രീരാമക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ-പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍ കടന്നുകയറി ആര്‍എസ്എസ് പ്രചാരകന് വിഷ്ണുവിനെ ക്രിമിനലിനെപ്പോലെ പിടികൂടുകയും ജീപ്പിനുള്ളില്വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്ഐയെയും പോലീസുകാരെയും സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടേത്. എസ്ഐക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും, യോഗം മുന്നറിയിപ്പ് നല്കി.
വിശ്വഹിന്ദുപരിഷത്ത് ജില്ലാ അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് കെ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മഹാനഗര്‍ സഹസംഘചാലക് പി. വിജയന്, വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന്, പഞ്ചായത്തംഗം പി.എന്‍. രാജീവ്, നഗര്‍ കാര്യവാഹ് ടി.എസ്. സുനില്‍കുമാര്‍, വി.എസ്. മണികണ്ഠന് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: