കൊല്ലം: ദേശീയ ബാലശ്രീ അവാര്‍ഡിന് ജവഹര്‍ ബാലഭവന് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തില്‍ നടന്ന മത്സരത്തില്‍ ക്രിയേറ്റീവ് ആര്‍ട്സ് വിഭാഗത്തില്‍ ബാലഭവനെ പ്രതിനിധീകരിച്ച ടികെഎം എഞ്ചിനീയറിങ് കോളേജ് ആര്‍ക്കിടെക്ട് വിഭാഗം വിദ്യാര്‍ത്ഥി അഖില്മുരളിയാണ് ബാലശ്രീ നേടിയെടുത്തത്. കേന്ദ്രമാനവശേഷിവകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും ഡല്‍ഹി വിജ്ഞാനഭവനില്‍ നടന്ന ചടങ്ങില്‍ അഖില്‍മുരളി ബാലശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്‍ ഉദ്യോഗസ്ഥന് ആര്.മുരളീധരന്‍നായരുടെയും എസ്.ജ്യോതിഷ്മതിയുടെയും മകനാണ് അഖില്‍മുരളി. അനുജത്തി അപര്‍ണ ചിത്രകലയില്‍ അറിയപ്പെടുന്ന ഒരു കലാകാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: