കുണ്ടറ: സര്‍ക്കാര്‍ സ്ഥപനമായ കേരളാസിറാമിക്സ് ജീവനക്കാരുടെ ജീവിതം ദുരിതത്തില്‍. ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ്, പ്രൊവിഡന്റ് ഫണ്ട്, കുടിശിക, ഇഎസ്ഐ കോണ്ട്രിബ്യൂഷന് കുടിശിക എത്രയുംവേഗം അടച്ചുതീര്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുകയാണ്.
വെയിജ്റിവിഷന് കരാറിന്റെ കാലാവധി 2011 മാര്‍ച്ച് 31ന് അവസാനിച്ചതാണ്. യൂണിയനുകള്‍ കൂട്ടായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് പലതവണ രേഖാമൂലം പരാതി നല്‍കിയിട്ടും പുതിയ കരാറിനുവേണ്ടിയുള്ള ചര്‍ച്ചപോലും തുടങ്ങിയിട്ടില്ല. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജീവനക്കാരുടെ സ്ഥിതി വളരെ ദയനീയമാണ്. 33 വര്‍ഷം സര്‍വീസ് പൂര്ത്തീകരിച്ചിട്ടുള്ളവര് വാങ്ങുന്ന ശമ്പളം 10000 രൂപയാണ്.
2008നുശേഷം പിഎഫ് കോണ്ട്രിബ്യൂഷന് ഇനത്തില്‍ ഒന്നരകോടി രൂപ അടച്ചുതീര്ക്കുവാനുണ്ട്. ഇതുമൂലം റിട്ടയര്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് പിഎഫ് ആനുകൂല്യമോ, പെന്‍ഷനോ ലഭിക്കുന്നില്ല. പിഎഫ് കമ്മീഷണര്‍ക്ക് യൂണിയനുകള്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. 2011ല്‍ ആരംഭിച്ച ഇഎസ്ഐ സ്കീമില്‍ ഭീമമായ തുകയാണ് കമ്പനിയില്‍ അടയ്ക്കുവാനുള്ളത്. ഇതുമൂലം തൊഴിലാളികള്‍ക്ക് വിദഗ്ധചികിത്സയോ ലീവ് ആനുകൂല്യമോ ലഭിക്കുന്നില്ലായെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ജീവനക്കാര്‍ കറുത്തബാഡ്ജ് ധരിച്ച് ഗേറ്റിനുമുന്നില്‍ പ്രതിഷേധസമരം നടത്തി. എ.അലിയാരുകുഞ്ഞ്, വിനോദ് വിജയന്, കുഞ്ഞുമോന് ആന്റണി, ഡി.ജോസ്, എ.എസ്.വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: