ചാത്തന്നൂര്‍: ഒരു മാസത്തിനിടെ ചാത്തന്നൂരില്‍ പട്ടാപ്പകല്‍ നിരവധി മോഷണശ്രമങ്ങള്‍ നടന്നിട്ടും പോലിസ് അധികാരികള്‍ അനേഷണ പ്രഹസനമെന്ന പതിവ് പല്ലവിയുമായി രംഗത്തുണ്ട്. മോഷണം നടന്നത് കാരംകോട് കണ്ണേറ്റയില്‍.
കണ്ണേറ്റ കേന്ദ്രികരിച്ച് അന്തര്‍സംസ്ഥാന മോഷണസംഘങ്ങള്‍ താവളമുറപ്പിച്ചിട്ടുണ്ടെന്ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടു രണ്ടു ദിവസം തികയുന്നത്തിനു മുമ്പേ വീണ്ടും മോഷണം. ചാത്തന്നൂര്‍ വെട്ടികുന്നുവിള സത്യനിവാസില്‍ ബിഎസ്എന്‍എല്‍ എഞ്ചിനീയര്‍ സത്യാനന്ദന്റെ വീട്ടില്‍ നിന്ന് പട്ടാപകല്‍ എണ്‍പതിനായിരം രൂപയും രണ്ടു പവനും കവര്‍ന്നു. ഇതിനെകുറിച്ചുള്ള അനേഷണം എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് വീണ്ടും പകല്‍ അടഞ്ഞുകിടന്ന വീട്ടില്‍ മോഷണം. 75,000 രൂപ നഷ്ടപെട്ടു. രാവിലെ 11നും ഒന്നിനും ഇടയ്ക്കായിരുന്നു മോഷണം. ഈസമയം വീടിന് സമീപം ഒരു ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.
കണ്ണേറ്റ പിആര്‍ ലാന്റില്‍ പ്രിയദര്‍ശനന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. കണ്ണേറ്റ ശ്രീകൃഷണസ്വാമി ക്ഷേത്രഭരണസമിതി പ്രസിഡന്റായ പ്രിയദര്‍ശനും ഭാര്യയും ക്ഷേത്രത്തില്‍ പോയിരുന്ന സമയത്താണ് മോഷണം. വീടും ഗേറ്റും പൂട്ടിയശേഷമാണ് ഇവര്‍ പോയത്. മതില് ചാടികടന്നാണ് മോഷ്ടാക്കള്‍ എത്തിയത്. വീടിന്റെ പൂട്ടുകള്‍ പൊളിച്ചാണ് വീട്ടില്‍ കടന്നത്. എല്ലാ വാതിലുകളുടെയും പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ട്. അലമാരകളും പെട്ടികളും തകര്‍ത്ത് പരിശോധന നടത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ വീട്ടില്‍ പ്രത്യേകം ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല.
ഒരുമണിയോടെ പ്രിയദര്ശന് തിരിച്ചെത്തിയപ്പോഴാണ് വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ടതും മോഷണവിവരം അറിയുന്നതും. പട്ടാപകല്‍ പോലും മോഷണക്രിമിനല് സംഘങ്ങള്‍ വിലസുബോള് പതിവ് അനേഷണരീതിയുമായി പോലീസ് അനങ്ങാപ്പാറനയം സീകരിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: