എരുമലി: തടിവെട്ട് മേഖലയില്‍ വര്‍ഷങ്ങളായി തൊഴില്‍ ചെയ്യുന്നവരില്‍ നിയമാനുസൃതം അംഗീകാരം ലഭിക്കേണ്ട മുഴുവന്‍ തൊഴിലാളികള്‍ക്കും കാര്‍ഡുകള്‍ നല്‍കണമെന്ന് ഐക്യട്രേഡ് യൂണിയന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എരുമേലി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 277 തൊഴിലാളികള്‍ക്ക് കാര്‍ഡുകളുണ്ടെന്നും എന്നാല്‍ വിവിധ യൂണിയനുകളില്‍പ്പെട്ട നൂറോളം തൊഴിലാളികള്‍ കാര്ഡുകളില്ലാതെയുമാണ് ജോലി ചെയ്യുന്നത്. ലേബര്‍ കമ്മീഷനുകളില്‍ നിരവധി തവണ നടത്തിയ ചര്‍ച്ചകളില്‍ അധികമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കാര്‍ഡുകള്‍ നല്കുന്ന കാര്യത്തില്‍ തീരുമാനങ്ങളെടുത്തതുമാണ്. എന്നാല്‍ ഇത്തരം തൊഴിലാളികള്‍ക്ക് കാര്‍ഡുകള്‍ നല്കാന് യൂണിയനുകള്‍ തടസ്സം നില്‍ക്കുകയാണ്. ഈ വിവരം കാട്ടി ചില യൂണിയനുകളുടെ നേതൃത്വത്തില്‍ പേരുപോലും വയ്ക്കാതെ പോസ്റ്റര്‍ പ്രചാരണം നടത്തുന്നത് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഐക്യട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു.
പത്തോളം യൂണിയന് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നൂറോളം തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കി വരുന്ന സാഹചര്യത്തില്‍ വ്യാജ പ്രചാരണവുമായി രംഗത്തിറങ്ങുന്നത് സ്വാര്‍ത്ഥ താത്പര്യക്കാരാണെന്നും നേതാക്കള്‍ പറഞ്ഞു. സ്ഥായിയായ ഉടമകളില്ലാത്ത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമനിധിപോലും ഇല്ലാത്ത സാഹചര്യത്തില്‍ തൊഴിലാളികളെ ദുരിതത്തിലാക്കുന്ന നടപടികളില്‍ നിന്നും പിന്തിരിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഐക്യട്രേഡ് യൂണിയന് നേതാക്കളായ ടി.ജി. സദാനന്ദന്, അപ്പച്ചന് ഇളയാനിതോട്ടം, നാസര്പനച്ചി, ടി.പി. തൊമ്മി, എന്‍. സദാനന്ദന്, കുഞ്ഞുമോന് കരിപ്പായില്‍, വര്‍ഗീസ് മത്തായി, എന്‍.ആര്. വേലുക്കുട്ടി, സി.ആര്. ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: